

കൽപ്പറ്റ: അമ്പലവയലിൽ തമിഴ്നാട് സ്വദേശികൾക്കെതിരായ സദാചാര ആക്രമണത്തിൽ പ്രതി സജീവാനന്ദനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ആക്രമണത്തിനിരയായ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയത്. കഴിഞ്ഞ ദിവസം പൊലീസ് കോയമ്പത്തൂരിൽ എത്തി യുവതിയുടെയും യുവാവിന്‍റെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർത്തിട്ടുണ്ട്. ലോഡ്ജിൽവെച്ച് ഇരുവരെയും ശല്യം ചെയ്ത പ്രദേശവാസികളെയാണ് പ്രതി ചേർത്തത്. ഇവരെ ഉടൻ അറസ്റ്റ് ചെയ്തേക്കും.
തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും അമ്പലവയലിൽ ക്രൂരമർദനമാണ് ഏൽക്കേണ്ടിവന്നത്. ആൾക്കൂട്ടം നോക്കിനിൽക്കെ സജീവാനനന്ദൻ എന്നയാൾ ഇവരെ മർദിക്കുകയായിരുന്നു. ഇവർ താമസിച്ചിരുന്ന മുറിയിൽ സജീവാനന്ദൻ അതിക്രമിച്ച് കയറുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. എതിർത്തതോടെ ബഹളമായി. തുടർന്ന് ലോഡ്ജ് ജീവനക്കാരോട് ഇരുവരെയും ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടു. ഇരുവരെയും ലോഡ്ജിൽനിന്ന് പുറത്താക്കിയശേഷം സജീവാനന്ദൻ പിന്തുടർന്ന് അമ്പലവയൽ ടൗണിൽ വച്ച് ആക്രമിക്കുകയായിരുന്നെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates