അമ്മയുമായി വാക്കുതര്‍ക്കം, പൊലീസ് കേസ്; കൊലയിലേക്ക് എത്തിച്ച പ്രകോപനങ്ങള്‍

അമ്മയുമായി വാക്കുതര്‍ക്കം, പൊലീസ് കേസ്; കൊലയിലേക്ക് എത്തിച്ച പ്രകോപനങ്ങള്‍

മകളെ നിരന്തരം ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് ദേവികയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒക്ടോബര്‍ എട്ടിന് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്
Published on

കാക്കനാട്: പ്രണയപ്പകയില്‍ പെണ്‍കുട്ടിക്ക് കത്തിയമര്‍ന്നത് കണ്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. അത്താണിയില്‍ ദേവിക എന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ കലാശിച്ചതിന് പിന്നില്‍ മിഥുനെതിരെ കേസ് കൊടുത്തതിലെ വൈരാഗ്യമെന്ന് സൂചന. 

മകളെ നിരന്തരം ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് ദേവികയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒക്ടോബര്‍ എട്ടിന് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. അകന്ന ബന്ധുകൂടിയായ മിഥുന്‍ ശല്യപ്പെടുത്തുന്ന വിവരം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞതോടെ ദേവികയുടെ അമ്മ കാക്കനാട് എത്തി കഴിഞ്ഞ ദിവസം മിഥുനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പറയുന്നു. 

ദേവികയുടെ സ്‌കൂളിലും, ട്യൂഷന്‍ സെന്ററിലും എത്തി മിഥുന്‍ നിരന്തരം പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. എട്ടാം ക്ലാസ് മുതല്‍ മിഥുന്‍ ദേവികയുടെ പിറകെ നടക്കുകയാണ്. പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരു വീട്ടുകാരേയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും, മേലില്‍ ദേവികയെ കാണാനും ശല്യം ചെയ്യാനും പാടില്ലെന്ന് നിര്‍ദേശിച്ച് മിഥുനെ പറഞ്ഞയക്കുകയുമായിരുന്നു. 

പെട്രോളില്‍ നനഞ്ഞ് കുതിര്‍ന്നാണ് ദേവികയുടെ വീട്ടിലേക്ക് മിഥുന്‍ എത്തിയത്. മകളുടെ ദേഹത്തേക്ക് പെട്രോളാണ് ഒഴിക്കുന്നതെന്ന് വ്യക്തമായതോടെ വേഗം പുറത്തേക്ക് ഓടാന്‍ അമ്മ ദേവികയോട് പറഞ്ഞു. ഇളയ മകളുമായി അമ്മ പുറത്തേക്ക് ഓടിയെങ്കിലും ദേവികയെ പിടിച്ചു നിര്‍ത്തി മിഥുന്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. വീട്ടുകാരെയെല്ലാം കൊല്ലാന്‍ ലക്ഷ്യമിട്ടാണ് മിഥുന്‍ എത്തിയതെന്ന് ദേവികയുടെ അമ്മ പറഞ്ഞിരുന്നു. മാതാപിതാക്കളുടെ ദേഹത്തേക്കും മിഥുന്‍ പെട്രോള്‍ ഒഴിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com