'അയാളുടെ കാലുളുക്കി, അതുകൊണ്ടാണ് ഒഴിവാക്കിയത്' ; മന്ത്രി ഇ പി ജയരാജന്‍

അസുഖമായതിനാല്‍ ഒഴിവാക്കണമെന്ന് അയാള്‍ ആവശ്യപ്പെടുകയായിരുന്നു
'അയാളുടെ കാലുളുക്കി, അതുകൊണ്ടാണ് ഒഴിവാക്കിയത്' ; മന്ത്രി ഇ പി ജയരാജന്‍
Updated on: 
1 min read

തിരുവനന്തപുരം : പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ സജീഷിനെ ഒഴിവാക്കിയത് ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന് മന്ത്രി ഇ പി ജയരാജന്‍. അദ്ദേഹത്തിന്റെ കാലുളുക്കി. വീട്ടില്‍ പോലും നടക്കാനാവാത്ത സ്ഥിതിയാണ്. അതുകൊണ്ടാണ് അയാളെ ഒഴിവാക്കിയതെന്ന് മന്ത്രി വിശദീകരിച്ചു. 

അയാള്‍ക്ക് ഓഫീസിലേക്ക് വരാന്‍ കഴിയാത്ത സ്ഥിതിയാണ്. അസുഖമായതിനാല്‍ ഒഴിവാക്കണമെന്ന് അയാള്‍ ആവശ്യപ്പെടുകയായിരുന്നു. മെഡിക്കല്‍ ലീവ് അനുവദിക്കുകയല്ല, ഒഴിവാക്കുകയാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. 

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അല്ല, തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം തന്നെയാണ്. അയാള്‍ക്ക് അസുഖം ബാധിച്ചാല്‍ അയാളെ നിങ്ങള്‍ വിടില്ലേ എന്നും ജയരാജന്‍ ചോദിച്ചു. അവിഹിതമായി പദവി ദുരുപയോഗം ചെയ്ത കെ സി സജീഷിനെ കഴിഞ്ഞദിവസമാണ് പുറത്താക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meenangadi School Excursion Controversy: Principal Had Not Consumed Alcohol; Blood Test Result Negative
Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
X

FOLLOW US

ON GOOGLE DISCOVER