അയ്യപ്പനെ അപമാനിച്ചു; പ്രിയനന്ദനന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ശബരിമല വിഷയത്തില്‍ അയ്യപ്പനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു എന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ പ്രിയനന്ദനന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.
അയ്യപ്പനെ അപമാനിച്ചു; പ്രിയനന്ദനന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
Updated on
1 min read

കൊച്ചി: ശബരിമല വിഷയത്തില്‍ അയ്യപ്പനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു എന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ പ്രിയനന്ദനന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ആലപ്പുഴ സ്വദേശി കെഎസ് അഭിജിത്താണ് ഹര്‍ജി നല്‍കിയത്. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സംവിധായകന് എതിരെ കേസെടുക്കണമെന്നും  ഹര്‍ജിയില്‍ പറയുന്നു. 

ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് പ്രിയനന്ദനന്‍ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വിവാദമായിരുന്നു. അയ്യപ്പനെ അസഭ്യം വിളിച്ചുവെന്ന് ആരോപിച്ച് ബിജെപി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. 

പിന്നാലെ പ്രിയനന്ദനന് നേരെ കയ്യേറ്റ ശ്രമമുണ്ടായി. തലയിലൂടെ ചാണകവെള്ളമൊഴിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വല്ലച്ചിറ മനവഴി കടവില്‍ സരോവറിനെ (25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com