

കോഴിക്കോട്: ഗെയ്ല്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റല്‍ പ്രായോഗികമല്ലെന്ന് വ്യവസായ മന്ത്രി എസി മൊയ്തീന്‍. ഭൂമി വില വര്‍ധിപ്പിക്കാന്‍ ഗെയ്‌ലില്‍ സര്‍ക്കാര്‍ പരമാവധി ഇടപെടുമെന്നും. സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് ആവശ്യമായ എല്ലാം ചെയ്യുമെന്നും കേരളത്തില്‍ അപകടമുണ്ടാക്കണമെന്ന ഒരു പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു
പദ്ധതിയെ കുറിച്ചുള്ള തെറ്റിദ്ധാരണ പരത്താനാണ് ഒരു വിഭാഗം സംഘടനകള്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ അനാവശ്യഭീതിയുണ്ടാക്കുന്നു. ഇതിനെതിരെ എല്ലാവരും ചേര്‍ന്ന് ജനങ്ങളെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തണം. കേരളത്തിലെന്നല്ല മറ്റെവിടെയും പാരിസ്ഥിതിക ആഘാതമില്ലാതെ ഒരു വികസന പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി
അതേസമയം പ്രധാനപ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമായില്ലെന്ന് യോഗശേഷം ഷാനവാസ് എംപി പറഞ്ഞു. ജനവാസ കേന്ദ്രങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്നാതിയിരുന്ന സമരക്കാരുടെ പ്രധാന ആവശ്യം. ഫെയര്‍വാല്യു എന്ന പറയുന്ന ഫോര്‍മുല അംഗീകരിക്കാനാകില്ലെന്നും യോഗത്തെ അറിയിച്ചിട്ടുണ്ട്. പത്തുസെന്റ്ും അതില്‍ താഴെയുള്ള ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് സമ്മതമായ പാക്കേജ് അനുവദിക്കാമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. അത് അവിടുത്തെ ജനങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ഞങ്ങളും അംഗീകരിക്കും. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം പൊലീസ് നടപടി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ യോഗത്തില്‍ ഗെയിലിന്റെ നടപടിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും രംഗത്തെത്തിയെന്നും ഗെയില്‍ മോശമായി പ്രതികരിച്ചതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും യോഗത്തില്‍ പങ്കെടുത്ത എല്ലാവരും യോഗത്തില്‍ ഉന്നയിച്ചതായും ഷാനവാസ് എംപി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates