

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിനെതിരായ പുതിയ വിവാദത്തിന് വിശദീകരണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ.
ശബരിമലയിൽ സർക്കാർ പുനപ്പരിശോധനാ വിധി കാത്തിരിക്കുന്നു എന്നാണ് നിയമമന്ത്രി പറഞ്ഞതിന്‍റെ പച്ചമലയാളമെന്ന് സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിപ്പിച്ചു. അതിനർത്ഥം നിയമനിർമ്മണം അജൻഡയിലേ ഇല്ലെന്ന് വ്യാഖ്യാനിക്കുന്നത് ഏതായാലും സദുദ്ദേശപരമല്ല.
പുനപ്പരിശോധനാ വിധി വരുന്നതുവരെ കാത്തിരിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ച് തികച്ചും സ്വാഭാവികമായ കാര്യം. അതിന് മുൻപ് തരൂർ ശശിയും ആന്റോ ആന്റണിയും ബെന്നി ബഹനാനും ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമൊക്കെ ചേർന്ന് ശബരിമലയെ സംരക്ഷിച്ചുകളയുമെങ്കിൽ നല്ല കാര്യമെന്നും സുരേന്ദ്രൻ. കണക്കിന് അവരാണല്ലോ യഥാർഥ "ആചാരസംരക്ഷകർ".. എന്നും സുരേന്ദ്രൻ.
ശശിതരൂർ എംപിയുടെ ചോദ്യത്തിന് കേന്ദ്രനിയമമന്ത്രി നൽകിയ മറുപടിയുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്.
കെ സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
ശബരിമലയില്‍ സര്‍ക്കാര്‍ പുനപ്പരിശോധനാ വിധി കാത്തിരിക്കുന്നു എന്നാണ് നിയമമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളം. അതിനര്‍ത്ഥം നിയമനിര്‍മ്മണം അജണ്ടയിലേ ഇല്ലെന്ന് വ്യാഖ്യാനിക്കുന്നത് ഏതായാലും സദുദ്ദേശപരമല്ല. പുനപ്പരിശോധനാ വിധി വരുന്നതുവരെ കാത്തിരിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് തികച്ചും സ്വാഭാവികമായ കാര്യം. അതിന് മുമ്പ് തരൂര്‍ ശശിയും ആന്റോ ആന്റണിയും ബെന്നി ബഹനാനും ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസുമൊക്കെ ചേര്‍ന്ന് ശബരിമലയെ സംരക്ഷിച്ചുകളയുമെങ്കില്‍ നല്ല കാര്യം. കണക്കിന് അവരാണല്ലോ യഥാര്‍ത്ഥ 'ആചാരസംരക്ഷകര്‍'....
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates