അവിടെ ഫ്‌ലക്‌സ് ഇവിടെ പാലുകാച്ച്;  ആ മോഡലില്‍ ഒരു ചെറു ചലഞ്ച്

അവിടെ ഫ്‌ലക്‌സ് ഇവിടെ പാലുകാച്ച്;  ആ മോഡലില്‍ ഒരു ചെറു ചലഞ്ച്
അവിടെ ഫ്‌ലക്‌സ് ഇവിടെ പാലുകാച്ച്;  ആ മോഡലില്‍ ഒരു ചെറു ചലഞ്ച്
Updated on
1 min read

ലോകകപ്പില്‍ ഇഷ്ട ടീമുകളെ അഭിവാദ്യം ചെയ്തും എതിരാളികളെ വെല്ലുവിളിച്ചും പാതയോരങ്ങളില്‍ ഫഌക്‌സുകള്‍ നിരക്കുമ്പോള്‍ കാരുണ്യ പ്രവര്‍ത്തനത്തിനായി ഒരു ഫഌക്‌സ് ചലഞ്ച് മുന്നോട്ടുവയ്ക്കുകയാണ് കലക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. ഫഌക്‌സ് വയ്ക്കുന്നതിനു പകരം അല്ലെങ്കില്‍ അതിനു ചെലവാകുന്നതിനു തുല്യമായ പണം പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കാനാണ് ചലഞ്ച്. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ബ്രോയുടെ ചലഞ്ചിനു ലഭിക്കുന്നത്.

പ്രശാന്ത് നായരുടെ കുറിപ്പ്: 


ദ ഫ്‌ലക്‌സ് ചാലഞ്ച്

ലോക കപ്പില്‍ നിന്നും ഐശ്വര്യമായി പുറത്തായ ടീംസിന്റെ ഫ്‌ലക്‌സുകള്‍ കോഴിക്കൂടുകള്‍ക്ക് ചാരുതയേകുന്നത് കണ്ടിട്ടെങ്കിലും രണഭൂമിയില്‍ ബാക്കിയുള്ള ടീംസിനോട് മനുഷ്യര്‍ക്ക് ഗുണമുള്ള ഒരു കാര്യത്തിന് ഒരു ചെറു സംഖ്യ മാറ്റി വെക്കാന്‍ അപേക്ഷിക്കുന്നു.

കോഴിക്കോട്ടെ IPM ലെ കിടപ്പ് രോഗികളുടെ പരിചരണമാണ് കാര്യം. വലിയൊരു ഫ്‌ലക്‌സ് അടിച്ച് വെകുന്നതിന്റെ അത്രയേ വരൂ ഒരു ദിവസത്തെ മരുന്നിനും ഭക്ഷണത്തിനും ഉള്ള ചെലവ്. ഇനി ഫ്‌ലക്‌സ് അടിച്ചേ പറ്റൂ എന്നാണെങ്കില്‍ അത്രേം തന്നെ തുക IPMന് കൊടുക്കാന്‍ പറ്റുമോ? ഒരു ചെറു ചലഞ്ച്. അവിടെ ഫ്‌ലക്‌സ് ഇവിടെ പാല്കാച്ച്. ആ ഒരു മോഡല്‍. ഏതായാലും ഫ്‌ലക്‌സ് അടിക്കാതെ തന്നെ തുക ഇടുന്നതായി ബ്രോസാമി അരുള്‍ ചെയ്തതായി അറിയിക്കുന്നു.

PS: ഫ്‌ളക്‌സ് നിര്‍മ്മാതാക്കളും നല്ല മനുഷ്യരാണ്. ഈ സീസണില്‍ നല്ല കച്ചോടം കിട്ടിയതില്‍ സന്തോഷിച്ച് ഒരു സംഖ്യ അവര്‍ക്കും ഇക്കാര്യത്തിന് നീക്കി വെക്കാവുന്നതാണ്. ഒരു നല്ല കാര്യം ചെയ്യാന്‍ പറ്റീല്ലേ? സന്തോഷിച്ചാട്ടെ! സന്തോഷിച്ചാട്ടെ!

Account Name - Pain and Palliative Care Socitey
Account No - 4909000100007288
Bank Name - Punjab National Bank
Branch - Kovoor
IFSC Code - PUNB0490900
Swift Code - PUNB IN BB KPK
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com