അഷിത നഷ്ടപ്പെടുമോയെന്ന് ആശങ്ക ; കൊലക്കത്തിയെടുത്ത് അനു ; യുവാവിനെതിരെ മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് അമ്മ സീമ

അഷിത നഷ്ടപ്പെടുമോയെന്ന് ആശങ്ക ; കൊലക്കത്തിയെടുത്ത് അനു ; യുവാവിനെതിരെ മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് അമ്മ സീമ

പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്
Published on

തിരുവനന്തപുരം : യുവതിയെ കഴുത്തറുത്ത് കൊന്ന യുവാവ് ആത്മഹത്യ ചെയ്ത വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് തിരുവനന്തപുരം കാരക്കോണം നിവാസികള്‍. അഷിത എന്ന 19 കാരിയെ  സുഹൃത്ത് അനുവാണ് വെട്ടിക്കൊലപ്പെടുത്തിയത്.

രാവിലെ അഷിതയും മുത്തച്ഛനും മുത്തശ്ശിയും മാത്രം ഉണ്ടായിരുന്ന സമയത്താണ് അനു വീട്ടിലെത്തുന്നത്. മുത്തച്ഛന്‍ വീടിന് പുറത്തും, മുത്തശ്ശി വീടിന്‍രെ ടെറസില്‍ തുണി വിരിച്ചുകൊണ്ടു നില്‍ക്കുകയുമായിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി അനു വീട്ടിലേക്ക് കടന്നു വന്നത്. യുവാവ് വീട്ടിലേക്ക് എത്തുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴേക്കും യുവാവ്, മുത്തച്ഛനെ തള്ളിമാറ്റി വീടിനകത്ത് കയറി വാതിലടച്ചിരുന്നു.

തൊട്ടുപിന്നാലെ വീട്ടിനുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ടു. അടച്ചിട്ട വാതില്‍ ചവിട്ടിപ്പൊളിച്ച് മുത്തച്ഛനും നാട്ടുകാരും അകത്തെത്തിയപ്പോഴേക്കും രക്തത്തില്‍ കുളിച്ച അനുവിനെയും അഷിതയെയുമാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ഉടന്‍ തന്നെ ഇരുവരെയും കാരക്കോണം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും അഷിത ഇതിനിടെ മരിച്ചു. പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരിച്ചു.

പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. അതേസമയം അനു ശല്യപ്പെടുത്തിയിരുന്നതായി നേരത്തെ മകല്‍ പരാതി പറഞ്ഞിരുന്നതായി അഷിതയുടെ അമ്മ സീമ പറഞ്ഞു. അനുവിനെതിരെ വെള്ളറട പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് പരാതി നല്‍കിയത്. സ്റ്റേഷനില്‍ വെച്ച് രണ്ട് വീട്ടുകാരെയും വിളിച്ച് പ്രശ്‌നം ഒത്തുതീര്‍ത്തിരുന്നു. കൊലപാതകത്തിന് കാരണം എന്താണെന്ന് അറിയില്ലെന്നും അഷിതയുടെ അമ്മ സീമ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com