ആ കോടീശ്വരനെക്കുറിച്ച് വിവരമില്ല; ഓണം ബംബറിന്റെ ഓണറിനെ കാത്ത് കേരളം

തൃശ്ശൂരിലെ എസ്എസ് മണിയന്‍ ഏജന്‍സിയാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്‌
ആ കോടീശ്വരനെക്കുറിച്ച് വിവരമില്ല; ഓണം ബംബറിന്റെ ഓണറിനെ കാത്ത് കേരളം
Updated on: 
1 min read

തൃശ്ശൂര്‍;  സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംബര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കാണാനുള്ള കാത്തിരിപ്പിലാണ് കേരളം. എന്നാല്‍ കോടീശ്വരന്‍ ഇപ്പോഴും അജ്ഞാതനായി തുടരുകയാണ്. തൃശ്ശൂരിലെ എസ്എസ് മണിയന്‍ ഏജന്‍സിയാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്‌. കഴിഞ്ഞ ജൂലൈ 26ന് രവി എന്ന ഏജന്റാണ് ഇവിടെ നിന്ന് 10 ടിക്കറ്റുകള്‍ വാങ്ങിയത്. 

എന്നാല്‍ ഇദ്ദേഹം ഇതുവരെ ഏജന്‍സിയുമായി ബന്ധപ്പെട്ടിട്ടില്ല. 10 ടിക്കറ്റുകള്‍ അടങ്ങിയ ഒരു ബുക്കാണ് രവി വാങ്ങിയത്. എന്നാല്‍ ആര്‍ക്കാണ് ഇദ്ദേഹം ടിക്കറ്റ് വിറ്റതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒന്നാം സമ്മാന ജേതാവ് അധികം വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് എസ്എസ് മണിയന്‍ ഏജന്‍സി. 10 കോടിയാണ് സമ്മാനത്തുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER