

മൂവാറ്റുപുഴ: എംഎൽഎ ആയ ശേഷം എൽദോ എബ്രഹാം ജനങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യത്തിന് ഒടുവിൽ ഉത്തരമായി. എന്നാണ് വിവാഹം എന്ന ചോദ്യത്തിനുത്തരമായി കൃത്യമായ തീയതിയും സമയവും സ്ഥലവും പറഞ്ഞ് എൽദോ എബ്രഹാം വിവാഹം ക്ഷണിച്ചു തുടങ്ങി.
2020 ജനുവരി 12ന് രാവിലെ 10.30ന് കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിലാണ് വിവാഹം. കല്ലൂര്‍ക്കാട് മണ്ണാപറമ്പിൽ അഗസ്റ്റിന്റേയും മേരിയുടേയും മകൾ ഡോ. ആഗി മേരി അഗസ്റ്റിനാണ് വധു. വൈകിട്ട് നാലിന് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വിവാഹ സത്കാരം നടക്കും. ആയുർവേദ ഡോക്ടറായ ആഗി കല്ലൂർക്കാട്ട് ആയുർവേദ ഡിസ്പൻസറി നടത്തുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കല്യാണ നിശ്ചയം.
മൂവാറ്റുപുഴ പായിപ്ര സ്വദേശിയായ എല്‍ദോ എബ്രാഹാം വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. മൂവാറ്റുപുഴയില്‍ വലതുപക്ഷത്തെ അട്ടിമറിച്ചാണ് യുവാവായ എല്‍ദോ എബ്രാഹാം എംഎല്‍എയായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates