ആ 'താങ്ക്സ്' അച്ഛന്റെ മുണ്ടു കീറി ; നന്ദി 'മുകളിലുള്ളവനും' കൂടി, തരം​ഗമായ ചിത്രത്തെക്കുറിച്ച്.. 

സമീപത്തെ വീടുകളിലെ പ്രായമായവരെ ഉൾപ്പെടെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. അതിനുള്ള നന്ദിയാണ് പ്രകാശിപ്പിച്ചത്
ആ 'താങ്ക്സ്' അച്ഛന്റെ മുണ്ടു കീറി ; നന്ദി 'മുകളിലുള്ളവനും' കൂടി, തരം​ഗമായ ചിത്രത്തെക്കുറിച്ച്.. 
Updated on
1 min read

കൊച്ചി : പ്രളയ ജലത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയവർക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കൊച്ചിയിലെ ടെറസിലെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. എന്നാൽ ആ 'താങ്ക്സ്' അച്ഛന്റെ മുണ്ടു കീറിയാണെന്ന്, നന്ദി പ്രകാശിപ്പിച്ച് എഴുതിയ നോർത്ത് പറവൂർ കിഴക്കേ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി വീട്ടിൽ ധനപാലൻ പറയുന്നു. 

വെള്ളത്തിലൂടെ നീന്തി വന്ന അച്ഛൻ അഴിച്ചിട്ട ഡബിൾ മുണ്ടു കീറിയാണ്  ആ അക്ഷരങ്ങൾ എഴുതിയത്. വെള്ളപ്പൊക്കത്തിൽ നിന്ന് തന്നെയും കുടുംബത്തെയും ഹെലികോപ്റ്ററിൽ അല്ല രക്ഷിച്ചത്.  എന്നാൽ സമീപത്തെ വീടുകളിലെ പ്രായമായവരെ ഉൾപ്പെടെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. അതിനുള്ള നന്ദിയാണ് പ്രകാശിപ്പിച്ചത്.  ധനപാലൻ പറയുന്നു.  മുകളിലുള്ളവനുളള' നന്ദി കൂടി ആ താങ്ക്സിലുണ്ട്– ധനപാലൻ കൂട്ടിചേർത്തു. 

രക്ഷാപ്രവർത്തകർക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള ചിത്രം നേവിയും വാർത്താ ഏജൻസിയായ എഎൻഐയും പങ്കുവെച്ചിരുന്നു. നേവി വക്താവ് ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. ഇതോടെ ഇത് സോഷ്യൽ മീഡിയയിൽ അടക്കം തരം​ഗമാകുകയും ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com