

കോട്ടയം: 'ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന നിഷ ജോസിന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന യുവനേതാവ് തന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ആണെന്നുള്ള ആരോപണങ്ങളെ തള്ളി പിസി ജോര്‍ജ് എംഎല്‍എ. ജോസ് കെ. മാണി എംപിയുടെ ഭാര്യയ്ക്ക് ഇങ്ങനെ ഒരു വിവാദമുയര്‍ത്താന്‍ നാണമില്ലേയെന്നും അദേഹം ചോദിച്ചു. എട്ട് കൊല്ലം മുമ്പ് നടന്നതെന്ന് പറയുന്ന സംഭവങ്ങള്‍ ഇപ്പോഴാണോ പുറത്തു പറയുന്നതെന്നും പിസി ജോര്‍ജ്ജ് ചോദിച്ചു
നിഷയുടെ കെട്ടിയോന്‍ എന്ത് മക്കുണാനാ.. സ്വന്തം ഭാര്യയെ ഒരുത്തന്‍ പിടിച്ചുവെന്ന് അറിഞ്ഞിട്ട് ആരെങ്കിലും മിണ്ടാതിരിക്കുമോ ? അടുത്ത തെരഞ്ഞെടുപ്പില്‍ പാലായില്‍ ഷോണ്‍ ജോര്‍ജ് മത്സരിക്കാതിരിക്കാനുള്ള ശ്രമമാണ് അപ്പനും മകനും മരുമകളും കൂടി ഇപ്പോള്‍ പൊക്കിപിടിച്ചുകൊണ്ട് വന്നിരിക്കുന്നത്. ഇത് ഒരു മനുഷ്യനും വിശ്വസിക്കില്ല.
നിഷ ഈ സംഭവം നടന്നുവെന്ന് പറയുന്ന സമയത്ത് ഞാനും മാണിയും ഒന്നിച്ചാണ്. ജോസ് കെ. മാണി യൂത്ത് ഫ്രണ്ടിന്റെ പ്രസിഡന്റും തന്റെ മകന്‍ ഷോണ്‍ ജനറല്‍ സെക്രട്ടറിയുമാണ്. സ്വന്തം ഭാര്യയെ പീഡിപ്പിച്ചെന്ന് പറഞ്ഞ ഒരാളെ ജനറല്‍ സെക്രട്ടറിയായി പൊക്കിക്കൊണ്ട് നടന്ന ജോസ് കെ. മാണി എന്തൊരു മനുഷ്യനാ.. കെ.എം മാണി എന്തൊരു തന്തയാണ്. മരുമകള്‍ വൃത്തികെട്ട കാര്യം എഴുതി പ്രസിദ്ധീകരിക്കാന്‍ വായും പൊളിച്ച് നോക്കിനിന്ന അദേഹം എന്തൊരു വൃത്തികെട്ടവനാണെന്നും പിസി ജോര്‍ജ് ചോദിക്കുന്നു.
എന്നാല്‍ ട്രെയിന്‍ യാത്രയ്ക്കിടെ യുവനേതാവില്‍ നിന്നുമുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചു പരാമര്‍ശിച്ചത് ഇത്തരക്കാര്‍ ഉണ്ടെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തന്‍ വേണ്ടിയാണ്. ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരണത്തിനില്ലെന്നായിരുന്നു നിഷ ജോസിന്റെ പ്രതികരണം.
തനിക്കുണ്ടായ മോശം അനുഭവം അടഞ്ഞ അധ്യായമാണ്. ഇതു സംബന്ധിച്ചു നിയമനടപടി സ്വീകരിക്കാനോ കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കാനോ ആഗ്രഹിക്കുന്നില്ലന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു നാളുകളായി സ്ത്രീകള്‍ക്കുണ്ടാകുന്ന ഇത്തരം മോശം അനുഭവങ്ങള്‍ പൊതു സമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്കുണ്ടായ അത്തരം അനുഭവങ്ങളും പൊതുസമൂഹത്തെ അറിയിക്കുന്നതിനു വേണ്ടി മാത്രമാണു പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ ഈ സംഭവം പുറത്തറിയിക്കേണ്ടയെന്നാണു കരുതിയിരുന്നെങ്കിലും പീന്നിട് പുസ്തകത്തില്‍ ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു നിഷ പറഞ്ഞു.അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭാര്യാപിതാവിനെ സന്ദര്‍ശിക്കാന്‍ പോകവെയാണ് പ്രതി തന്നെ കടന്നു പിടിച്ചതെന്നായിരുന്നു ആരോപണം. ആഎന്നാല്‍ എവിടെവച്ചാണ്, എന്നാണ് സംഭവം നടന്നതെന്ന് നിഷ വ്യക്തമാക്കുന്നില്ല. കേരള രാഷ്ട്രീയത്തില്‍ ലൈംഗിക വിവാദത്തില്‍ പെട്ട് ഭരണം നഷ്ടപ്പെട്ട മുന്നണിയുടെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ മകന്റെ ഭാര്യയായ നിഷാ ജോസിന്റെ വെളിപ്പെടുത്തല്‍ വരും നാളുകളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചയായേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates