'ആ മകന്‍ യാത്രയായത് മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്' ; ലിനുവിന്റെ അമ്മയ്ക്ക് മോഹന്‍ലാലിന്റെ കത്ത്

'ആ മകന്‍ യാത്രയായത് മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്' ; ലിനുവിന്റെ അമ്മയ്ക്ക് മോഹന്‍ലാലിന്റെ കത്ത്

മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ വലിയ മനസും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകന്‍
Published on

തിരുവനന്തപുരം: കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച ലിനുവിന്റെ അമ്മയ്ക്ക് മോഹന്‍ലാലിന്റെ കത്ത്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ വലിയ മനസും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകന്‍. ധീരനായിരുന്നു അമ്മയുടെ മകന്‍. ആ മകന്‍ യാത്രയായത് മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്നും മോഹന്‍ലാല്‍ കത്തില്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ കത്തിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട അമ്മയ്ക്ക്...

അമ്മ ക്യാമ്പിലായിരുന്നു എന്ന് അറിയാം ക്യാമ്പിലേക്ക് അമ്മയ്ക്ക് കൂട്ടായി വന്ന മകന്‍ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകന്‍ യാത്രയായത് മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റൊരാള്‍ക്കു വേണ്ടി ജീവിക്കാന്‍ വലിയ മനസുവേണം. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ വലിയ മനസും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകന്‍. ഞാന്‍ ഉള്‍പ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് അമ്മയുടെ മകന്‍ അമ്മയെ വിട്ടുപോയത്. വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയില്ല എന്ന് എനിക്കറിയാം. ഇതു പോലെ ഒരു മകനേ സമൂഹത്തിന് നല്‍കിയതിന് മറ്റൊരു മകന്‍ എഴുതുന്ന സ്‌നേഹവാക്കുകള്‍ ആയി ഇതിനേ കരുതണം..

സ്‌നേഹത്തോടെ...

പ്രാര്‍ത്ഥനതോടെ... 

അമ്മയുടെ മോഹന്‍ലാല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com