ആ സ്ത്രീപക്ഷ തുണി ബാനറുകളൊക്കെ അവിടെതന്നെയുണ്ടോയെന്ന് എംഎം മണി

കഴിഞ്ഞ സഭാ കാലത്ത് ഞാന്‍ പെമ്പിളൈ ഒരുമയുടെ പേരില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കള്ളക്കഥ പ്രചരിപ്പിച്ച് സഭയില്‍ എനിക്കെതിരെയുള്ള സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു കോവളത്തെ അദ്ദേഹം
ആ സ്ത്രീപക്ഷ തുണി ബാനറുകളൊക്കെ അവിടെതന്നെയുണ്ടോയെന്ന് എംഎം മണി
Updated on
1 min read

തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ച എംഎം മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫുകാര്‍ നടത്തിയ സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി. മണി മന്ത്രിയായി തുടരുന്നത് നാടിനപമാനം എന്നായിരുന്നു അന്ന് യുഡിഎഫ് പ്രചാരണം. എന്നാല്‍ 14ാം കേരള നിയമസഭയുടെ 7ാം സമ്മേളനം ഇന്നാരംഭിച്ചു.
ഇന്ന് സഭാ നടപടികള്‍ ആരംഭിച്ചപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത് പ്രതിപക്ഷ ബഞ്ചില്‍ കോവളം എം.എല്‍.എ യുടെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.
തിരക്കിയപ്പോഴാണ് മനസ്സിലായത് കോവളത്തെ മെമ്പര്‍ക്ക് സഭയില്‍ വരാന്‍ കഴിയില്ലെന്ന്.
എന്താ കാര്യം?
അദ്ദേഹം ജയിലിലാണത്രെ!
അത് എന്തിന്?
'വീട്ടമ്മയെ പീഡിപ്പിച്ചതിനും നിരന്തരം ഫോണിലൂടെ ശല്യം ചെയ്തതിനും'.
കഴിഞ്ഞ സഭാ കാലത്ത് ഞാന്‍ പെമ്പിളൈ ഒരുമയുടെ പേരില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കള്ളക്കഥ പ്രചരിപ്പിച്ച് സഭയില്‍ എനിക്കെതിരെയുള്ള സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു കോവളത്തെ അദ്ദേഹം.
അന്നുയര്‍ത്തിയ സ്ത്രീപക്ഷ തുണി ബാനറുകളൊക്കെ അവിടെത്തന്നെ ഉണ്ടോ?
യു.ഡി.എഫ് കാരുടെ മുഖംമൂടികള്‍ അഴിഞ്ഞ് വീഴുകയാണ്.
ഇനിയും ഏറെ മുഖം മൂടികള്‍ അഴിഞ്ഞ് വീഴാനുണ്ടെന്നും എംഎം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

14ാം കേരള നിയമസഭയുടെ 7ാം സമ്മേളനം ഇന്നാരംഭിച്ചു.
ഇന്ന് സഭാ നടപടികള്‍ ആരംഭിച്ചപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത് പ്രതിപക്ഷ ബഞ്ചില്‍ കോവളം എം.എല്‍.എ യുടെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.
തിരക്കിയപ്പോഴാണ് മനസ്സിലായത് കോവളത്തെ മെമ്പര്‍ക്ക് സഭയില്‍ വരാന്‍ കഴിയില്ലെന്ന്.
എന്താ കാര്യം?
അദ്ദേഹം ജയിലിലാണത്രെ!
അത് എന്തിന്?
'വീട്ടമ്മയെ പീഡിപ്പിച്ചതിനും നിരന്തരം ഫോണിലൂടെ ശല്യം ചെയ്തതിനും'.
കഴിഞ്ഞ സഭാ കാലത്ത് ഞാന്‍ പെമ്പിളൈ ഒരുമയുടെ പേരില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കള്ളക്കഥ പ്രചരിപ്പിച്ച് സഭയില്‍ എനിക്കെതിരെയുള്ള സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു കോവളത്തെ അദ്ദേഹം.
അന്നുയര്‍ത്തിയ സ്ത്രീപക്ഷ തുണി ബാനറുകളൊക്കെ അവിടെത്തന്നെ ഉണ്ടോ?
യു.ഡി.എഫ് കാരുടെ മുഖംമൂടികള്‍ അഴിഞ്ഞ് വീഴുകയാണ്.
ഇനിയും ഏറെ മുഖം മൂടികള്‍ അഴിഞ്ഞ് വീഴാനുണ്ട്...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com