ആചാരമാണെങ്കില്‍ ആവാം; പക്ഷേ മുഖം മറച്ച് പൊതുരംഗത്ത് വരരുതെന്ന് ശശികല

മുഖം മറയ്ക്കുന്നത് ആചാരമാണെങ്കില്‍ ആവാം എന്നാല്‍ പൊതുരംഗത്തേക്ക് വരുന്നത് ശരിയല്ലെന്ന് കെപി ശശികല പറഞ്ഞു. 
ആചാരമാണെങ്കില്‍ ആവാം; പക്ഷേ മുഖം മറച്ച് പൊതുരംഗത്ത് വരരുതെന്ന് ശശികല
Updated on
1 min read

പാലക്കാട്: മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത്. ആളെ തിരിച്ചറിയുന്ന തരത്തില്‍ വേണം വസ്ത്രധാരണം. മുഖം മറയ്ക്കുന്നത് ആചാരമാണെങ്കില്‍ ആവാം എന്നാല്‍ പൊതുരംഗത്തേക്ക് വരുന്നത് ശരിയല്ലെന്ന് കെപി ശശികല പറഞ്ഞു. 

മുഖം മറച്ച് ക്ലാസുകളില്‍ എത്തരുതെന്ന എംഇഎസ് സ്‌കൂളിന്റെ  തീരുമാനം സ്വാഗതം ചെയ്യുന്നതായി കെപി ശശികല നേരത്തെ പറഞ്ഞിരുന്നതാണ്. എന്നാല്‍ ഈ തീരുമാനമെടുക്കാന്‍ പൊതു സമൂഹത്തിനോ ഭരണ കൂടത്തിനോ കഴിയുമോ എന്നും ശശികല കോഴിക്കോട് വെച്ച് ചോദിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com