ആചാരസംരക്ഷകര്‍ക്കെതിരായ വലിയ പ്രതിരോധം: വനിതാ മതിലിന് പിന്തുണയുമായി സംവിധായിക വിധു വിന്‍സെന്റ് 

വനിതാ മതിലില്‍ അണിചേരുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായക വിധു വിന്‍സെന്റ്.
ആചാരസംരക്ഷകര്‍ക്കെതിരായ വലിയ പ്രതിരോധം: വനിതാ മതിലിന് പിന്തുണയുമായി സംവിധായിക വിധു വിന്‍സെന്റ് 
Updated on: 
1 min read

വനിതാ മതിലില്‍ അണിചേരുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായക വിധു വിന്‍സെന്റ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിധു നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും തുല്യാവകാശമുള്ള സ്ത്രീകള്‍ക്കും തുല്യനീതി പുലരുന്ന സമൂഹത്തിന്റെ നിര്‍മ്മിതിക്കായുള്ള മുന്നേറ്റങ്ങളുടെ തുടക്കമാകട്ടെ ഈ വനിതാ മതിലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

'ഒരു നൂറ്റാണ്ടിന് മുന്‍പ് മലയാളി എന്തായിരുന്നു. വസ്ത്രം ധരിക്കാന്‍ അവകാശമില്ലാതെ, വഴിനടക്കാന്‍ അവകാശമില്ലാതെ തെരുവില്‍ മരിച്ച് വീഴേണ്ടി വന്ന ഒരു വലിയ വിഭാഗം മനുഷ്യര്‍. പൊരുതി നേടിയതാണ് നമ്മളീ കാണുന്നതെല്ലാം. അവകാശങ്ങളിലേക്ക് നമ്മള്‍ നടന്നെത്തിയത് ഒരുപാട് പേരുടെ ജീവിതം കൊടുത്താണ്. അന്ന് അവകാശങ്ങള്‍ നിഷേധിച്ചിരുന്നവര്‍ അതിനെ ന്യായീകരിച്ചത് സാമൂഹ്യ ആചാരങ്ങളുടെ പേര് പറഞ്ഞാണ്. 

അന്നത്തെ ആചാര സംരക്ഷകരെ നമ്മള്‍ ശക്തമായി മറികടന്നു. ഇന്ന് ഒരു പുതിയകൂട്ടം ആചാര സംരക്ഷകര്‍ക്കെതിരെ ഒരു വലിയ പ്രതിരോധം തീര്‍ക്കുകയാണ് നമ്മള്‍ വനിതാ മതിലിലൂടെ. സ്ത്രീകള്‍ക്കും തുല്യാവകാശമുള്ള സ്ത്രീകള്‍ക്കും തുല്യനീതി പുലരുന്ന സമൂഹത്തിന്റെ നിര്‍മ്മിതിക്കായുള്ള മുന്നേറ്റങ്ങളുടെ തുടക്കമാകട്ടെ ഈ വനിതാ മതില്‍'- വിധു വിന്‍സെന്റ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER