ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലേ? മേയ് 31 വരെ അവസരം

ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലേ? മേയ് 31 വരെ അവസരം
ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലേ? മേയ് 31 വരെ അവസരം
Updated on
1 min read

തിരുവനന്തപുരം: പതിനേഴ് സംസ്ഥാനങ്ങളില്‍ ഇന്റര്‍സ്‌റ്റേറ്റ് റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം നിലവില്‍ വന്ന സാഹചര്യത്തില്‍ റേഷന്‍ വിതരണം സുഗമമാക്കുന്നതിനും സുതാര്യമാക്കുന്നതിനും ആധാര്‍ നമ്പരുകള്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം.

സംസ്ഥാനത്ത് ഇതു വരെ 93 ശതമാനം ഗുണഭോക്താക്കളാണ് ആധാര്‍ നമ്പരുകള്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ആധാര്‍ നമ്പരുകള്‍ റേഷന്‍ കാര്‍ഡുമായി കൂട്ടിച്ചേര്‍ക്കാത്ത മുഴുവന്‍ ഗുണഭോക്താക്കളും മേയ് 31നകം വിവരം നല്‍കണം. സംസ്ഥാനത്തെ എല്ലാ റേഷന്‍കടകളിലും ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

റേഷന്‍ കാര്‍ഡ് വിതരണ സമയത്ത് നല്‍കിയ മൊബൈല്‍ നമ്പറുകള്‍ മാറുകയോ നിലവില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഗുണഭോക്താക്കള്‍ക്ക് നിലവിലുള്ള മൊബൈല്‍ നമ്പറുകള്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ജൂണ്‍ ഒന്നു മുതല്‍ 15 വരെ അവസരം ഉണ്ടായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com