

ആലപ്പുഴ: നാടെങ്ങുമുള്ള കെഎസ്ആർടിസിയുടെ ഇഷ്ടക്കാർ ബസുകള്‍ വാടകയ്ക്കെടുത്ത് കറങ്ങാനിറങ്ങി. മൺസൂൺ മീറ്റെന്ന പേരിൽ സംഘടിപ്പിച്ച വിനോദ യാത്രയ്ക്ക് ഇത്തവണ അവർ തിരഞ്ഞെടുത്തത് കുട്ടനാടായിരുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ആന വണ്ടിയെ നെഞ്ചേറ്റിയവരാണ് യാത്രയ്ക്കെത്തിയത്. ഇത് എട്ടാം തവണയാണ് കെഎസ്ആര്‍ടിസിയെ ഇഷ്ടപ്പെടുന്നവരെല്ലാം ചേര്‍ന്ന് ഒന്നിച്ച് വിനോദയാത്ര നടത്തുന്നത്.
ആലപ്പുഴ ഡിപ്പോയില്‍നിന്ന് മൂന്ന് ബസും പിടിച്ച് ഒരു ഓർഡിനറി യാത്രയ്ക്ക് ഇറങ്ങിയത് 154 പേര്‍. തോന്നുന്നിടത്തു നിര്‍ത്തും ഫോട്ടോയെടുക്കും പാട്ടുപാടും. തോന്നുമ്പോള്‍ യാത്ര തുടരും.
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുവരെ സവാരിക്ക് ആളെത്തി. ആറു മണിക്കൂര്‍ നേരത്തേക്ക് വാടകയ്ക്ക് വണ്ടിയെടുത്തതിനാല്‍ കണ്ടക്ടര്‍ ഹാപ്പി. ടിക്കറ്റ് മുറിക്കണ്ട. യാത്രക്കാരും സന്തുഷ്ടർ. പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കാന്‍ ഇത്തരം യാത്രകള്‍ ഉപകരിക്കുമെന്നാണ് ആനവണ്ടി പ്രേമികൾ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates