കണ്ണൂര്‍; മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് കല്ലുമ്മക്കായ. എന്നാല്‍ കേരളത്തിന് പുറത്ത് കല്ലുമ്മക്കായയ്ക്ക് അത്ര പ്രത്യേകതയൊന്നുമില്ല. അത് കഴിക്കാന്‍ പറ്റുന്ന വസ്തുവാണെന്ന് പോലും പലര്‍ക്കും അറിയില്ല. കല്ലുമ്മക്കായ പ്രേമത്തിന്റെ പേരില്‍ ആന്ധ്ര പ്രദേശില്‍ പൊലീസ് പിടിയിലായിരിക്കുകയാണ് നാല് കണ്ണൂര്‍ സ്വദേശികള്‍.
ആന്ധ്രപ്രദേശിലെ കൃഷ്ണാ നദിയില്‍ കല്ലുമ്മക്കായ പറിച്ചതാണ് വിനയായത്. നാല് കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ ആറുപേരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. താഴെചൊവ്വയിലെ നവാസ്, ആദികടലായി സ്വദേശികളായ ഫാരിസ്, സല്‍മാന്‍ഖാന്‍, സമീര്‍, തസ്രുദ്ദീന്‍ എന്നിവരെയാണ് ആന്ധ്രയിലെ വിജയവാഡ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചത്. ഇവരെ കൂടാതെ രണ്ട് അസം സ്വദേശികളേയും കസ്റ്റഡിയിലെടുത്തു. ഇവര്‍ ഞായറാഴ്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ ഫോണിലൂടെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
കല്ലുമ്മക്കായ ആന്ധ്രയില്‍ ഭക്ഷണപദാര്‍ഥമല്ലാത്തതിനാല്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ പിടിച്ചത്. കേരളത്തില്‍ ആഹാരമാക്കുന്നവയാണ് ഇവയെന്ന് യു ട്യൂബില്‍ ഇവര്‍ ഉദ്യോഗസ്ഥര്‍ക്കുകാണിച്ചുകൊടുത്തിട്ടും വിട്ടില്ലെന്നാണ് പറയുന്നത്. കല്ലുമ്മക്കായ ശേഖരിച്ച കാറും കസ്റ്റഡിയില്ലെടുത്തിട്ടുണ്ട്. കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates