ആര്‍എസ്എസിന്റെത് നുണപ്രചാരണം; വിശ്വാസികളെ പൊലീസ് വലയ്ക്കുന്നില്ലെന്ന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഭക്തന്മാര്‍; വീഡിയോ വൈറല്‍

ആര്‍എസ്എസിന്റെത് നുണപ്രചാരണം - വിശ്വാസികളെ പൊലീസ് വലയ്ക്കുന്നില്ലെന്ന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഭക്തന്മാര്‍ - വീഡിയോ വൈറല്‍
ആര്‍എസ്എസിന്റെത് നുണപ്രചാരണം; വിശ്വാസികളെ പൊലീസ് വലയ്ക്കുന്നില്ലെന്ന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഭക്തന്മാര്‍; വീഡിയോ വൈറല്‍
Updated on
2 min read


പത്തനംതിട്ട: ശബരിമലയില്‍ പൊലീസ് നിയന്ത്രണം അയ്യപ്പഭക്തര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന ആരോപണം തെറ്റെന്ന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തന്‍മാര്‍. ശബരിമലയില്‍ പൊലീസിന്റെ അനാവശ്യനിയന്ത്രണം ഇല്ലെന്ന് ഭക്തന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.ഇത് സംബന്ധിച്ച് ആര്‍എസ്എസുകാര്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ഭക്തര്‍ പറയുന്നു.

പൊലീസ് സംരക്ഷണം വളരെ മികച്ചതാണ്. പൊലീസിന്റെ ഈ മികച്ച സംഘാടനത്തെ അഭിനന്ദിക്കാതെ വയ്യ. ആവശ്യത്തിനുള്ള പരിശോധന മാത്രമാണുള്ളത്. മുന്‍വര്‍ഷത്തെ പോലെ തന്നെ എല്ലാകാര്യങ്ങളും മികച്ചരീതിയിലാണ് അനുഭവപ്പെട്ടത്. യാത്രയ്ക്കായി കെഎസ്ആര്‍ടിസിയുടെ സേവനവും ശ്ലാഘനീയമാണ്. സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും വീഡിയോയില്‍ ചെന്നൈയില്‍ നിന്നെത്തിയ ഭക്തര്‍ പറയുന്നു.

നീതിപീഠവും നിയമവ്യവസ്ഥയും തങ്ങല്‍ക്ക് പുല്ലാണെന്ന മട്ടില്‍ സര്‍ക്കാരും പൊലീസും ശബരിമലയില്‍ തേര്‍വാഴ്ച നടത്തുകയാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. പൊലീസ് നടപടികളില്‍ വലിയ ഒരു വിഭാഗം ജനങ്ങള്‍ അസ്വസ്ഥരാണ്. ഇത് അപകടകരമാം വിധത്തിലേക്ക് പോകാതിരിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. എങ്ങോട്ട് പോകും എന്ന് അറിയാത്ത വണ്ണം അപകടകരമായ സ്ഥിതിയിലേക്കാണ് ഇത് പോയിക്കൊണ്ടിരിക്കുന്നത്. കേന്ദ്രഭരണകൂടത്തിന്റെയും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും കാര്യങ്ങള്‍ ശദ്ധയില്‍പ്പെടുത്തിതായും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

ഇതിന് പിന്നാലെ നിരോധനാജ്ഞയ്‌ക്കെതിരെ ശബരിമലയില്‍ സംഘടിക്കാനുള്ള ബിജെപിയുടെ സര്‍ക്കുലര്‍ പുറത്തായിരുന്നു. ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കള്‍ക്കു ചുമതല നല്‍കിയുള്ള സര്‍ക്കുലറിന്റെ പകര്‍പ്പു പുറത്തുവന്നു. നിരോധനാജ്ഞയും പൊലീസ് നിയന്ത്രണവും മറികടന്നു ശബരിമലയില്‍ പരമാവധി പ്രവര്‍ത്തകരെ എത്തിക്കാനാണു നിയോജകമണ്ഡലം കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു ദിവസം കുറഞ്ഞതു മൂന്നു നിയോജക മണ്ഡലത്തിലുള്ളവര്‍ മലയിലെത്താനാണു നിര്‍ദേശം. ഞായറാഴ്ച മുതല്‍ ശബരിമലയില്‍ എത്തേണ്ട പ്രവര്‍ത്തകരുടെ പട്ടിക, നേതൃത്വം നല്‍കേണ്ടവരുടെ പട്ടിക, എന്നിവ പുറത്തിറക്കിയിരിക്കുന്നത്. പട്ടിക പ്രകാരം ഡിസംബര്‍ 15 വരെ ഓരോ ജില്ലയിലെയും നേതാക്കള്‍ക്കും പ്രത്യേകം ചുമതല നല്‍കിയിരിക്കുന്നു. ഓരോ ജില്ലയിലെയും മൂന്നു നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകരെയും ശബരിമലയില്‍ എത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കൂടാതെ ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ ശബരിമല കര്‍മ സമിതി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. നിയന്ത്രണം ഭക്തര വലയ്ക്കുന്നു എന്നാണ് ശബരിമല കര്‍മ സമിതിയുടെ പരാതി.

എന്നാല്‍ ശബരിമലയില്‍ പൊലീസ് നിയന്ത്രണത്തില്‍ ബുദ്ധിമുട്ടുന്നത് ഭക്തരല്ല, ആര്‍എസ്എസുകാര്‍ക്കാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഭക്തരെ അറസ്റ്റ് ചെയ്‌തെന്നാണു ചിലര്‍ പ്രചരിപ്പിക്കുന്നത്. ഓരോ ജില്ലയ്ക്കും ചുമതല കൊടുത്ത് ആര്‍എസ്എസുകാരെ അങ്ങോട്ട് അയയ്ക്കുകയാണ്. മുന്‍കൂട്ടി തീരുമാനിച്ചാണു കാര്യങ്ങള്‍ നടപ്പാക്കുന്നത്. ആരാണു കുഴപ്പമുണ്ടാക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ശാന്തിയുടെയും സമാധാനത്തിന്റെയും ഇടമായ സന്നിധാനത്ത് അശാന്തി പടര്‍ത്താനുള്ള ശ്രമമാണു കുഴപ്പങ്ങള്‍ക്കു പിന്നില്‍. വിശ്വാസികള്‍ക്കൊപ്പമാണു സര്‍ക്കാര്‍. സ്ത്രീകളെ സന്നിധാനത്തേക്കു കൊണ്ടുപോകണമെന്നു സര്‍ക്കാരിനു പിടിവാശിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാര്‍ സംഘടിക്കാതിരിക്കാനായി സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സന്നിധാനവും പരിസരവും ഇതുവരെ ശാന്തവുമാണ്. കര്‍ശന പരിശോധന  കടന്നുവേണം നടപന്തലിലെ ക്യൂവിലേക്ക് തീര്‍ത്ഥാടകര്‍ക്ക് കടക്കാന്‍. ക്യൂവിലൂടെ തന്നെ പതിനെട്ടാം  പടികടന്ന്  ദര്‍ശനം നടത്തി, മാളികപ്പുറത്തും പോയിമടങ്ങണം. പ്രതിഷേധത്തിനായി കൂടാന്‍  ഒരു തരത്തിലും അവസരമില്ല. പമ്പ മുതല്‍ ക്യാമറകണ്ണുകളിലൂടെ വേണം ഓരോരുത്തരും കടന്ന് പോകാന്‍.   

അതേസമയം സന്നിധാനത്ത് രാത്രിയില്‍ കര്‍ശന സുരക്ഷ തുടരുമ്പോഴും തീര്‍ത്ഥാടകര്‍ക്ക് ഇന്നലെ വിരിവയ്ക്കാന്‍ പൊലീസ് അനുമതി നല്‍കിയിരുന്നു. നെയ്യഭിഷേകത്തിന് മുന്‍കൂട്ടി ടിക്കറ്റെടുത്ത ആളുകളെയാണ് വിരിവയ്ക്കാന്‍ അനുവദിച്ചത്. നട അടച്ചാല്‍ ഭക്തര് സന്നിധാനം വിടണം എന്നായിരുന്നു മുന്‍ നിര്‍ദേശം എങ്കിലും അതിരാവിലെ നെയ്യഭിഷേകം ചെയ്യേണ്ട തീര്‍ഥാടകര്‍ക്കും പോലീസ് ഇളവ് നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com