ആര്‍എസ്എസ്‌കാരു പോലും എകെജിയെ കമ്മിയെന്ന് വിളിക്കില്ല; ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞുപോയെന്ന് ഇര്‍ഷാദ്

സാമൂഹിക മാധ്യമത്തിലൂടെ ഇര്‍ഷാദും ബല്‍റാമിനെ മോശം ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ആര്‍എസ്എസ്‌കാരു പോലും എകെജിയെ കമ്മിയെന്ന് വിളിക്കില്ല; ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞുപോയെന്ന് ഇര്‍ഷാദ്
Updated on
1 min read

എകെജിയ്‌ക്കെതിരായി വിടി ബല്‍റാം എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബല്‍റാമിനെതിരെ വിമര്‍ശനവുമായി നടന്‍ ഇര്‍ഷാദ് അലി. എകെജിയെ അപമാനിച്ച് ബല്‍റാം നടത്തിയ പ്രസ്താവന വിവാദമായതോടെ രൂക്ഷ പ്രതികരണങ്ങളുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ ഇര്‍ഷാദും ബല്‍റാമിനെ മോശം ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി ഇര്‍ഷാദ് വീണ്ടും രംഗത്ത് വന്നിരിക്കുനകയാണ്. 

ഫേസ്ബുക്ക് ലൈവിലെത്തിയ ഇര്‍ഷാദ് ബല്‍റാമിനെതിരെ വീണ്ടും രൂക്ഷമായി പ്രതികരിച്ചു. താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും ചീത്ത പറഞ്ഞത് കുറഞ്ഞുപോയെന്നാണ് തോന്നുന്നതെന്നും ഇര്‍ഷാദ് പറഞ്ഞു. തന്റെ നിലവാരം നോക്കിയതിനാലാണ് അത്രയെങ്കിലും തെറി പറഞ്ഞ് നിര്‍ത്തിയതെന്നും ഇല്ലെങ്കില്‍ തന്റെ ഉറക്കം വരെ നഷ്ടമായേനെ എന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com