

തിരുവനന്തപുരം: ആര്‍സിസിയില്‍ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തല്‍. ചെന്നൈയിലെ റീജിണല്‍ ലാബില്‍ നടത്തിയ രക്തപരിശോധനയിലാണ് കുട്ടിക്ക് എച്ചഐവി ബാധയില്ലെന്ന് കണ്ടെത്തിയത്.
ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍ നിന്നുള്ള പരിശോധനാഫലം കൂടി വരാനുണ്ടെന്നും ഇതിനുശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പുറത്തുവിടാന്‍ കഴിയൂ എന്നും ആര്‍സിസി അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു രക്താര്‍ബുദത്തെ തുടര്‍ന്ന് കുട്ടി ആര്‍സിസിയില്‍ ചികിത്സതേടിയെത്തിയത്. ചികിത്സയുടെ ഭാഗമായി റേഡിയേഷന്‍ തൊറാപ്പി നടത്തിയതിന്റെ ഭാഗമായി രക്തത്തിന്റെ കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് ആര്‍സിസിയില്‍ നിന്ന് ബ്ലഡ് സ്വീകരിച്ചിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്ന സംശയമുണ്ടായത്.
സംഭവത്തില്‍ ആര്‍സിസിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ആര്‍സിസിക്ക് സാങ്കേതിക പിഴവ് ഉണ്ടായിട്ടില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് രക്തം നല്‍കിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates