ആറു കോടിയുടെ ഭാഗ്യശാലി ആര്?, ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു

കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
ആറു കോടിയുടെ ഭാഗ്യശാലി ആര്?, ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു
Updated on
1 min read

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. se 208304 എന്ന നമ്പറിലുളള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ആറ് കോടി രൂപ. പാലക്കാട് വിറ്റ ടിക്കറ്റിന്റെ ഉടമയെ അറിയാന്‍ കാത്തിരിക്കുകയാണ് കേരള സമൂഹം.

200 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ആറ് കോടിക്ക് പുറമേ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളും ഉള്‍പ്പെടുന്നതാണ് സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി.

മാര്‍ച്ച് 31ന് നടക്കേണ്ടിയിരുന്ന ബമ്പറിന്റെ നറുക്കെടുപ്പ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 50 ലക്ഷം(അഞ്ച് ലക്ഷം വീതം പത്ത് പേര്‍ക്ക്),നാലാം സമ്മാനം 1ലക്ഷം( അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകള്‍. കഴിഞ്ഞവര്‍ഷം നാല് കോടി ആയിരുന്നു സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ സമ്മാനത്തുക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com