

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പന്ത്രണ്ടുവയസ്സുകാരിയുടെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുട്ടിയുടെ തലയിലും ശരീരഭാഗങ്ങളിലും ചതവുകള്‍ കണ്ടെത്തിയെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിക്ക് മര്‍ദനമേറ്റിരുന്നതായുള്ള നാട്ടുകാരുടെ ആരോപണം ശരിവയ്ക്കുന്നതാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്.
കുട്ടിയുടെ തലയിലും ശരീര ഭാഗങ്ങളിലും മൂന്ന് ചതവുകളുണ്ട്. ഇവയൊന്നും പക്ഷേ മരണകാരണമല്ല. തൂങ്ങിമരണമാണെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അമ്മയുടെ പീഡനമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. പലദിവസവും വീട്ടില്‍നിന്ന് കുട്ടിയുടെ കരച്ചിലും ബഹളവും കേള്‍ക്കാറുണ്ടായിരുന്നു. മുമ്പും അമ്മ കുട്ടിയെ മര്‍ദിച്ചിരുന്നതായും അയല്‍ക്കാര്‍ വെളിപ്പെടുത്തി.
കാര്യം തിരക്കി ചെല്ലുമ്പോള്‍ വീട്ടിലേക്ക് ആരും കയറരുതെന്നായിരുന്നു വീട്ടമ്മ പറഞ്ഞതെന്നും നാട്ടുകാര്‍ പറഞ്ഞു. അമ്മയ്‌ക്കെതിരേ കുട്ടി നേരത്തെ പിങ്ക് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates