ആലുവ മണപ്പുറത്ത് കര്‍ക്കടക വാവുബലി തര്‍പ്പണം ഇല്ല

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന് കീഴിലുള്ള ആലുവ അദ്വൈതാശ്രമത്തിലും കര്‍ക്കടക വാവുബലി ഉണ്ടായിരിക്കുന്നതല്ല
ആലുവ മണപ്പുറത്ത് കര്‍ക്കടക വാവുബലി തര്‍പ്പണം ഇല്ല
Updated on
1 min read

കൊച്ചി : ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി തര്‍പ്പണവും ദര്‍ശനവും ഉണ്ടായിരിക്കില്ല. ക്ഷേത്രത്തില്‍  20 നും 21 നും ബലി തര്‍പ്പണവും ദര്‍ശനവും ഉണ്ടായിരിക്കുന്നതല്ലെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന് കീഴിലുള്ള ആലുവ അദ്വൈതാശ്രമത്തിലും കര്‍ക്കടക വാവുബലി ഉണ്ടായിരിക്കുന്നതല്ല. ബലിതര്‍പ്പണവും ദര്‍ശനവും ഉണ്ടാകില്ലെന്ന് സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com