ആള്‍ക്കൂട്ടം വോട്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല; പിണറായി മികച്ച ഭരണാധികാരിയെന്ന് ശ്രീകുമാരന്‍ തമ്പി

ആള്‍ക്കൂട്ടത്തെ വോട്ടാക്കി മാറ്റാന്‍ ബിജെപിക്ക് ആവില്ല - എട്ടോളം ഗ്രൂപ്പുകള്‍ പാര്‍ട്ടിയില് ഉളളതാണ് കാരണമെന്നും ശ്രീകുമാരന്‍ തമ്പി 
ആള്‍ക്കൂട്ടം വോട്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല; പിണറായി മികച്ച ഭരണാധികാരിയെന്ന് ശ്രീകുമാരന്‍ തമ്പി
Updated on: 
1 min read

തിരുവനന്തപുരം: പിണറായി വിജയന്‍ നല്ല ഭരണാധികാരിയെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. 'സഖാവ് പിണറായി വിജയന്‍ ഒരു മോശം മുഖ്യമന്ത്രിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം നല്ലൊരു ഭരണാധികാരിയാണ്, ഒരു തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നവനാണ് നല്ല ഭരണാധികാരി. ഭൂരിപക്ഷം എതിര്‍ത്താലും ഇത് എന്റെ തീരുമാനമാണെന്ന് പറഞ്ഞ് ഉറച്ച് നില്‍ക്കണം. അതാണ് അദ്ദേഹം ചെയ്തത്,' ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

'ഞാന്‍ ഹിന്ദു ആണ്. പക്ഷെ എല്ലാ ഹിന്ദുക്കളും ആര്‍എസ്എസുകാരല്ല. ശബരിമലയില്‍ ആചാരങ്ങള്‍ മാറണം. പണ്ട് ബ്രാഹ്മണരുടെ വിവാഹം ഒരുപാട് ദിവസം ഉണ്ട്. ഇപ്പോള്‍ അത് ഒന്നോ രണ്ടോ ദിവസമായില്ലെ. ആചാരങ്ങള്‍ മാറണം,' ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

താന്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ആളല്ല. കോണ്‍ഗ്രസോ കമ്മ്യൂണിസ്‌റ്റോ ബിജെപിയോ ഇല്ലാതെയാണ് താന്‍ കടന്നുവന്നത്. യുവതിപ്രവേശന വിവാദം വോട്ടിങ്ങിനെ ചെറിയ രീതിയില്‍ സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആള്‍ക്കൂട്ടത്തെ വോട്ടാക്കി മാറ്റാന്‍ ബിജെപിക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞു. എട്ടോളം ഗ്രൂപ്പുകള്‍ പാര്‍ട്ടിയില് ഉളളതാണ് കാരണമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com