ആശുപത്രി വാസം കഴിഞ്ഞ് പാമ്പുകളുടെ ഇടയിലേക്ക്, മൂര്‍ഖനെ പിടിച്ച് വാവ സുരേഷ് വീണ്ടും രംഗത്ത്

അണലിയുടെ കടിയേറ്റ് ഒരാഴ്ച ചികിത്സയിലായിരുന്ന വാവ സുരേഷ് വീണ്ടും പാമ്പു പിടിത്തത്തില്‍ സജീവമായി
ആശുപത്രി വാസം കഴിഞ്ഞ് പാമ്പുകളുടെ ഇടയിലേക്ക്, മൂര്‍ഖനെ പിടിച്ച് വാവ സുരേഷ് വീണ്ടും രംഗത്ത്
Updated on
1 min read

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ഒരാഴ്ച ചികിത്സയിലായിരുന്ന വാവ സുരേഷ് വീണ്ടും പാമ്പു പിടിത്തത്തില്‍ സജീവമായി. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ വാവ സുരേഷ് നേരെ പോയത് മൂര്‍ഖന്‍ പാമ്പിനെ പിടിക്കാനാണ്. ഇക്കാര്യം വാവ സുരേഷ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

തിരുവനന്തപുരം അരുവികരയ്ക്ക് അടുത്തുനിന്നാണ് വാവ സുരേഷ് പാമ്പിനെ പിടികൂടിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോട് കൂടി മിഥുന്റെ വീട്ടില്‍ നിന്നാണ് മൂര്‍ഖനെ വാവ സുരേഷ് പിടികൂടിയത്. ഇക്കാര്യം അറിയിച്ചതിന് പുറമേ ചികിത്സയിലായിരുന്ന സമയത്ത് തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും വാവ സുരേഷ് നന്ദി പറയുകയും ചെയ്തു.

കഴിഞ്ഞാഴ്ച പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ അണലിയെ പിടികൂടിയപ്പോഴാണ് സുരേഷിന് പാമ്പുകടിയേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു വാവ സുരേഷ്. വെളളിയാഴ്ചയാണ് ഇദ്ദേഹം ആശുപത്രി വിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com