'ആഷിഖ് അബുവും പൃഥ്വിരാജും വാഴപ്പിണ്ടി ജ്യൂസ് കുടിക്കൂ...'; പരിഹാസവുമായി ടി സിദ്ദിഖ്

വാരിയംകുന്നന്‍' സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പരിഹാസവുമായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്
പൃഥ്വിരാജ്, ആഷിഖ് അബു/ഫയല്‍ 
പൃഥ്വിരാജ്, ആഷിഖ് അബു/ഫയല്‍ 
Updated on: 
1 min read


മലബാര്‍ കലാപത്തെ ആസ്പദമാക്കി പ്രഖ്യാപിച്ച 'വാരിയംകുന്നന്‍' എന്ന സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പരിഹാസവുമായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്. ഇരുവര്‍ക്കും വാഴപ്പിണ്ടി ജ്യൂസ് നിര്‍ദേശിക്കുന്നു എന്നായിരുന്നു സിദ്ദിഖിന്റെ പരിഹാസം. 

നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് പിന്മാറാന്‍ കാര്യമെന്നാണ് സൂചന. 2020 ജൂണില്‍ സിനിമ പ്രഖ്യാപിച്ചത് മുതല്‍ വിവാദം ശക്തമായിരുന്നു. ഇരുവര്‍ക്കും എതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്.

ടി സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടന്‍ പൃഥിരാജിനും സംവിധായകന്‍ ആഷിഖ് അബുവിനും ഈ ജ്യൂസ് നിര്‍ദ്ദേശിക്കുന്നു... 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER