ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അവസാനം ? 

ഏപ്രില്‍ പത്തിന് അവസാനിക്കുന്ന വിധത്തില്‍ പരീക്ഷ നടത്തുന്നതിനെ കുറിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്
ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അവസാനം ? 
Updated on: 
1 min read

തിരുവനന്തപുരം : ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അവസാനമാകും ആരംഭിക്കുകയെന്ന് സൂചന. മാര്‍ച്ച് അവസാനം ആരംഭിച്ച് ഏപ്രില്‍ പത്തിന് അവസാനിക്കുന്ന വിധത്തില്‍ പരീക്ഷ നടത്തുന്നതിനെ കുറിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. 

വേണ്ടത്ര അധ്യയന ദിവസങ്ങള്‍ കിട്ടാത്തതിനാലാണ് പരീക്ഷ നീട്ടിവെക്കാന്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ നാളെ ചേരുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമുണ്ടാകും. ഡിപിഐയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.  കനത്ത മഴ അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇത്തവണ ഇതുവരെ നിരവധി ദിവസങ്ങളില്‍ അധ്യയനം മുടങ്ങിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER