ന്യൂഡൽഹി : ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂലായിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ബിരുദ, ബിരുദാനന്തരബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനമാണ് ആരംഭിച്ചത്.
റൂറൽ ഡെവലപ്മെന്റ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, എജ്യുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എജ്യുക്കേഷൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജ്യുക്കേഷൻ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്.
കൂടാതെ, ആന്ത്രപ്പോളജി, കൊമേഴ്സ്, സോഷ്യൽവർക്ക്, ഡയറ്റിക്സ് ആൻഡ് ഫുഡ്സർവീസ് മാനേജ്മെന്റ്, കൗൺസലിങ് ആൻഡ് ഫാമിലിതെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് തുടങ്ങിയ വിഷയങ്ങളിലും ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചിട്ടുണ്ട്. അപേക്ഷകൾ https://ignouadmission.samarth.edu.in വഴി ജൂലായ് 31 വരെ നൽകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates