ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

സിറ്റിംഗ് എംപിയായ ജോയ്‌സ് രണ്ടാമൂഴം തേടിയാണ് മല്‍സര രംഗത്തുള്ളത്
ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
Updated on
1 min read

ഇടുക്കി  : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനം തന്നെ ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്ജ് പത്രിക സമര്‍പ്പിക്കും. പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ അകമ്പടിയോടെ എത്തിയാണ് ജോയ്‌സ് പത്രിക സമര്‍പ്പിക്കുക. സിറ്റിംഗ് എംപിയായ ജോയ്‌സ് രണ്ടാമൂഴം തേടിയാണ് മല്‍സര രംഗത്തുള്ളത്. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസാണ് ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിഡിജെഎസിന്റെ ബിജുകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മലയോര മേഖലയെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള തീവ്ര പ്രചാരണത്തിലാണ് മുന്നണികള്‍.

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് സംബന്ധിച്ച വിശദാംശങ്ങളും നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട.് രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനല്‍ കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com