ഇടുക്കിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു

ഇടുക്കിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു

പീഡനത്തിന് ഇരയായ നരിയമ്പാറ സ്വദേശിനി നേരത്തെ തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.
Published on

തൊടുപുഴ:  ഇടുക്കിയില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു. തൊടുപുഴ സ്വദേശിയായ മനോജാണ് തൊടുപുഴ മുട്ടം ജയിലില്‍ മരിച്ചത്. പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ അഞ്ച് ദിവസം മുമ്പ് മരിച്ചിരുന്നു.

ഒക്ടോബർ 23-നാണ് പീഡനത്തിനിരയായ 16-കാരി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

ആത്മഹത്യാശ്രമത്തിന് രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് കുടുംബം മനുവിനെതിരേ പരാതി നൽകിയത്. മനോജിനെതിരെ
പോക്സോ വകുപ്പ് പ്രകാരം പൊലീസ്‌കേസെടുത്തെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെയാണ് പ്രതിയെ പൊലീസ്‌ പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com