ഇടുക്കിയിൽ പി​ക്ക​പ്പ് വാ​ൻ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു; യു​വാ​വ് മ​രി​ച്ചു 

അ​ടി​മാ​ലി സ്വദേശി മ​നു മ​ണി​യാ​ണ് മ​രി​ച്ച​ത്
ഇടുക്കിയിൽ പി​ക്ക​പ്പ് വാ​ൻ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു; യു​വാ​വ് മ​രി​ച്ചു 
Updated on
1 min read



തൊ​ടു​പു​ഴ: പി​ക്ക​പ്പ് വാ​ൻ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു. അ​ടി​മാ​ലി സ്വദേശി മ​നു മ​ണി​യാ​ണ് മ​രി​ച്ച​ത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. 

പീ​ച്ചാ​ട് നി​ന്നു കു​രി​ശു​പാ​റ​ക്ക് വ​രു​ന്ന​തി​നി​ടെയാണ്  മ​നു ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം പു​ഴ​യി​ലേ​ക്ക് മ​റിഞ്ഞത്. രാ​ത്രി​യാ​യ​തി​നാ​ൽ അ​പ​ക​ടം ന​ട​ന്ന വി​വ​രം വൈ​കി​യാ​ണ് പ​രി​സ​ര​വാ​സി​ക​ൾ അ​റിഞ്ഞത്. 

വി​വ​ര​മ​റി​ഞ്ഞ് നാട്ടുകാർ എ​ത്തി​യ​പ്പോ​ഴേ​ക്കും വാൻ പാ​തി വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. മ​നു​വി​നെ പു​റ​ത്തെ​ടു​ത്ത് ഉ​ട​ൻ ത​ന്നെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com