ഇതാ അനുകരിക്കാന്‍ ഒരു മാതൃക: തരിയോട് എസ്എഎല്‍പി സ്‌കൂളിലെ കുട്ടികള്‍  ഇനിമുതല്‍ ബാഗ് ചുമന്ന് വിഷമിക്കില്ല

വയനാട് ജില്ലയിലെ തരിയോട് എസ്എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ സ്‌കൂള്‍ ബാഗിന്റെ ഭാരമില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കല്‍പ്പറ്റ: വയനാട് ജില്ലയിലെ തരിയോട് എസ്എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ സ്‌കൂള്‍ ബാഗിന്റെ ഭാരമില്ല. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി കുട്ടികള്‍ക്ക് രണ്ട് സെറ്റ് പാഠപുസ്തകങ്ങള്‍ ക്രമീകരിച്ചു. ഒന്ന് സ്‌കൂളിലും മറ്റൊന്ന് വീട്ടിലും. ഇതില്‍ ഒരുസെറ്റ് പഴയ പാഠപുസ്തകങ്ങള്‍ ശേഖരിച്ച് ക്രമീകരിച്ചതാണ്. 

പഠനോപകരണങ്ങള്‍ അടങ്ങിയ ബോക്‌സും ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങളും നോട്ട്ബുക്കുകളും ക്രമീകരിക്കാന്‍ എല്ലാ ക്ലാസുകളിലും പ്രത്യേകം അലമാരകളും സ്ഥാപിച്ചിട്ടുണ്ട്. ബാഗില്ലാ സ്‌കൂള്‍ എന്ന പ്രഖ്യാപനം സബ്കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് നിര്‍വഹിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com