ഇനി രാഷ്ട്രീയത്തില്‍: കലാ മാസ്റ്റര്‍ ദിനകരന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു

തെന്നിന്ത്യന്‍ നൃത്ത സംവിധായിക കലാ മാസ്റ്റര്‍ ടിടിവി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം പാര്‍ട്ടിയില്‍ ചേര്‍ന്നു
ഇനി രാഷ്ട്രീയത്തില്‍: കലാ മാസ്റ്റര്‍ ദിനകരന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു
Updated on
1 min read

ചെന്നൈ: തെന്നിന്ത്യന്‍ നൃത്ത സംവിധായിക കലാ മാസ്റ്റര്‍ ടിടിവി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം പാര്‍ട്ടിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിനകരനെ നേരില്‍ കണ്ടാണ് കല മെമ്പര്‍ഷിപ് സ്വീകരിച്ചത്. നേരത്തെ പിന്നണി ഗായകന്‍ മനോയും പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. 

മലയാളത്തിലുള്‍പ്പെടെ വ്യത്യസ്ത ഭാഷകളില്‍ നാലായിരത്തോളം സിനിമകള്‍ക്ക് കല നൃത്ത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കെഎസ് രവികുമാര്‍, മണിരത്‌നം, പ്രിയദര്‍ശന്‍ തുടങ്ങിയവരുടെ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലെ നൃത്ത സംവിധാനത്തിന് കലയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala police
MA BABY and PINARAYI VIJAYAN
Kathanar Cricket Club
Couple Found Dead
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com