ഇനി വലനിറയെ മീന്‍: ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

മത്സ്യത്തൊഴിലാളികളെ കഷ്ടത്തിലാക്കിയ ട്രോളിങ് നിരോധനം ഇന്ന് തീര്‍ന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കൊച്ചി: മത്സ്യത്തൊഴിലാളികളെ കഷ്ടത്തിലാക്കിയ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്നത്‌. ഇതോടെ ബോട്ടുകള്‍ കടലിലിറങ്ങും. വലകളുടെ കേടുപാടുകള്‍ തീര്‍ത്തും പുതിയ വലകള്‍ വാങ്ങിയും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനുള്ള സകല ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

ബോട്ടുകളില്‍ ജോലിക്കാരായ മറുനാടന്‍ തൊഴിലാളികള്‍ രണ്ടുദിവസംമുമ്പുതന്നെ എത്തിയിരുന്നു. ബോട്ടുകള്‍ കടലിലിറങ്ങുന്നതോടെ ഹാര്‍ബറുകള്‍ സജീവമാകും. ട്രോളിങ് നിരോധനം അവസാനിക്കുമ്പോള്‍ മീനിന്റെ വില കുറയുമെന്നാണ് പ്രതീക്ഷ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com