ഇനി ഹൈക്കോടതിക്ക് മുന്നില്‍; ദിലീപ് ഇന്ന് ജാമ്യാപേക്ഷ നല്‍കും

ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പ്രോസിക്യൂഷന്‍
ഇനി ഹൈക്കോടതിക്ക് മുന്നില്‍; ദിലീപ് ഇന്ന് ജാമ്യാപേക്ഷ നല്‍കും
Updated on
1 min read

കൊച്ചി: ജാമ്യഹര്‍ജിയുമായി നടന്‍ ദിലീപ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. 

എത്രയും പെട്ടെന്ന് ജാമ്യാപേക്ഷ പരിഗണിക്കണമെന്നും, കേസ് ഡയറി അടക്കം കോടതി വിളിച്ചു വരുത്തണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെടും. എന്നാല്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പ്രോസിക്യൂഷന്‍. കേസ് ഡയറിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതും അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്.

ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമൂഹം അംഗീകരിക്കുന്ന ഒരു നടനെ എങ്ങിനെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന ചോദ്യം. അതിനിടെ ദിലീപിന്റെ മാനേജറായ അപ്പുണ്ണിയെ പിടികൂടുന്നതിനുള്ള ശ്രമം അന്വേഷണ സംഘം ഊര്‍ജിതമാക്കി. 

ദിലീപിനെതിരെ കൂടുതല്‍ ശാസ്ത്രീയമായ തെളിവുകളും മൊഴികളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇത് ആവശ്യമെങ്കില്‍ മുദ്രവെച്ച കവറില്‍ പൊലീസ് ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതിക്ക് കൈമാറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

today top five news
ldf
 Vadakara drug case
cpm
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com