ഇരകളുടെ കുടുംബത്തിന്റെ അഭിപ്രായം അറിയാതെ മാപ്പ് നല്‍കാനാവില്ല; തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കാനുള്ള പട്ടികയില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ല

മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തി കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും ഗവര്‍ണര്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു
ഇരകളുടെ കുടുംബത്തിന്റെ അഭിപ്രായം അറിയാതെ മാപ്പ് നല്‍കാനാവില്ല; തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കാനുള്ള പട്ടികയില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ല
Updated on: 
1 min read

തിരുവനന്തപുരം; മഹാത്മഗാന്ധിയുടെ 150ാം ജയന്തിയുടെ ഭാഗമായി തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ശിക്ഷയിളവ് നല്‍കാനുള്ള തീരുമാനത്തിന് ചുവപ്പുനാടയില്‍ കുടുക്കി ഗവര്‍ണര്‍. അവശ്യരേഖകള്‍ ഇല്ല എന്ന് പറഞ്ഞാണ് ഗവര്‍ണര്‍ പട്ടികയ്ക്ക് അനുമതി നല്‍കാതിരുന്നത്. ഇതോടെ തടവുകാര്‍ക്ക് ശക്ഷയിളവ് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി കേരളത്തില്‍ മാത്രം നടപ്പാകില്ല. 

പൊതുമാപ്പ് നല്‍കാനായി തയാറാക്കിയവരുടെ പട്ടിക ശനിയാഴ്ച രാത്രിയോടെയാണ് ഗവര്‍ണറുടെ അനുമതിക്കായി രാജ്ഭവനില്‍ എത്തിയത്. ഇളവ് അനുവദിച്ച തടവുകാരുടെ പട്ടികയും, കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനവും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കത്തും മാത്രമാണ് ഇതിലുണ്ടായിരുന്നത്. എന്നാല്‍ ഇവ മാത്രം മതിയാവില്ലെന്നും തടവുകാരെ ശിക്ഷിച്ച ഉത്തരവുകള്‍ കൂടി ഹാജരാക്കണം എന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. കൂടാതെ ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ കാര്യത്തില്‍ അവര്‍ പ്രതികളായ കേസുകളിലെ ഇരകളുടെ കുടുംബങ്ങളുടെ അഭിപ്രായവും അറിയണമെന്നും ഗവര്‍ണര്‍ നിലപാടെടുക്കുകയായിരുന്നു. ഇതോടെ കേരളത്തിലെ തടവുകാര്‍ക്ക് മാത്രം മോചനം ലഭിക്കാതായി. 

മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തി കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും ഗവര്‍ണര്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഗവര്‍ണറുടെ അനുമതിയോടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയക്കണം എന്നായിരുന്നു നിര്‍ദേശം. 

തടവുകാര്‍ക്ക് പ്രത്യേക ഇളവ് നല്‍കി വിട്ടയയ്ക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. വൃദ്ധര്‍, വനിതകള്‍, ശാരീരിക വൈകല്യമുള്ളവര്‍, ഗുരുതര രോഗികള്‍ എന്നിവര്‍ക്കായിരുന്നു ഇളവ്. എന്നാല്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ജീവപര്യന്തത്തില്‍ താഴെ  ശിക്ഷകിട്ടിയവരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന ഭൂരിഭാഗം പേരും. 120 പേരുടെ പട്ടികയാണ് ജയില്‍വകുപ്പ് തയ്യാറാക്കിയത്. 

ഇതുപ്രകാരം 120 പേരുടെ പട്ടികയാണ്  രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ ജീവപര്യന്തത്തിനു താഴെ ശിക്ഷകിട്ടിയവരായിരുന്നു ഭൂരിഭാഗവും. നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ആഭ്യന്തരസെക്രട്ടറി സുബ്രതാബിശ്വാസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവരുടെ സൂക്ഷ്മപരിശോധനയില്‍ 84 രാഷ്ട്രീയതടവുകാരെ ഒഴിവാക്കി. സ്ത്രീകളെ ഉപദ്രവിച്ചതിനും ജീവനാംശം നല്‍കാത്തതിനും ശിക്ഷിക്കപ്പെട്ടവരെയും പട്ടികയില്‍നിന്നൊഴിവാക്കി. ഇതേച്ചൊല്ലിയുള്ള ആശയക്കുഴപ്പം കാരണം 36 പേരുടെ പട്ടിക അംഗീകരിക്കാനും ഗവര്‍ണര്‍ക്ക് അയയ്ക്കാനും വൈകി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com