ഇവരാണോ നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്? ദിപാ നിശാന്തിനെതിരെ ടി പദ്മനാഭന്‍

ഇവരാണോ നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്? ദിപാ നിശാന്തിനെതിരെ ടി പദ്മനാഭന്‍
ഇവരാണോ നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്? ദിപാ നിശാന്തിനെതിരെ ടി പദ്മനാഭന്‍
Updated on
1 min read

കണ്ണൂര്‍: കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപാ നിശാന്ത് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹയാണോയെന്നു തനിക്കു സംശയമുണ്ടെന്ന് എഴുത്തുകാരന്‍ ടി പദ്മനാഭന്‍. കവിതാ മോഷണ വിവാദ വാര്‍ത്ത ദുഃഖമുണ്ടാക്കിയെന്ന് പദ്മനാഭന്‍ പറഞ്ഞു.

സിപിഎം അധ്യാപക സംഘടന സംഘടിപ്പിച്ച വേദിയിലാണ് ടി പദ്മനാഭന്‍ ദീപാനിശാന്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ദിപാ നിശാന്ത് ഉള്‍പ്പെട്ട കവിതാ മോഷണ വിവാദം തന്നില്‍ ദുഃഖമാണ് ഉണ്ടാക്കിയത്. ബാലമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇതു നടന്നത്- പദ്മനാഭന്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഒരു സംശയമാണ് തനിക്കു മുന്നോട്ടുവയ്ക്കാനുള്ളത്. ഇവരാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്? അവര്‍ അതിന് അര്‍ഹയാണോയെന്ന് പദ്മനാഭന്‍ ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com