കൊച്ചി: വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തിൽ പുതിയ അധ്യയനവർഷം മുതൽ അച്ചാറും രസവും ഒഴിവാക്കാൻ നിർദ്ദേശം. ഉച്ചഭക്ഷണ പദ്ധതിയില്‍ പാലിക്കേണ്ട എട്ട് നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറിലാണ് വിദ്യാഭ്യാസ വകുപ്പ് ഇതും അറിയിച്ചിട്ടുള്ളത്.
വിപണിയിൽനിന്നു വാങ്ങുന്ന അച്ചാർ ഒരു കാരണവശാലും കുട്ടികൾക്ക് നൽകരുതെന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമല്ലെന്ന കാരണത്താലാണ് അച്ചാർ ഒഴിവാക്കാൻ കാരണം. പായ്ക്കറ്റ് അച്ചാറുകളില്‍ വ്യാപകമായി രാസവസ്തുക്കളും പൂപ്പലും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ചോറിനൊപ്പം സാമ്പാർ പോലുള്ള ഒരു കറിക്കൊപ്പം എരിശ്ശേരിയോ മറ്റോ നൽകണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ ഈ നിർദ്ദേശം പാലിക്കാൻ പലരും എളുപ്പത്തിലുണ്ടാക്കാൻ പറ്റുന്നതും ചെലവുകുറഞ്ഞതുമായ രസത്തെ ഉപയോഗപ്പെടുത്തുന്നതാണ് രസം ഒഴിവാക്കുന്നതിന് കാരണമെന്നാണ് സൂചന.
സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കണമെന്നും ഉച്ചഭക്ഷണ കമ്മിറ്റി മുന്‍കൂട്ടി മെനു തയാറാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. കുടിവെള്ളമെടുക്കുന്ന കിണറുകളും ടാങ്കുകളും ശുചീകരിക്കുന്നതിനെക്കുറിച്ചും ധാന്യസംഭരണശാലകളും പാചകപ്പുരയും അടക്കമുള്ളവ ശുചീകരിക്കുന്നതിനെക്കുറിച്ചും നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകണമെന്നും പാചകത്തിന് പാചകവാതകം മാത്രവുമുപയോഗിക്കാവൂ എന്നും നിർദ്ദേശമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates