ഉമ്മയുടെ നില ഗുരുതരം; സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് മഅദനിയുടെ ഹര്‍ജി

പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച പാടില്ല എന്ന നിബന്ധന ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും
ഉമ്മയുടെ നില ഗുരുതരം; സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് മഅദനിയുടെ ഹര്‍ജി
Updated on: 
1 min read

ബംഗളൂരു: ഉമ്മയുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ സന്ദര്‍ശനത്തിന് അനുവദിച്ച സമയം നീട്ടി നല്‍കണം എന്ന് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. അര്‍ബുദ രോഗ ബാധിതയായ ഉമ്മയെ കാണുന്നതിനായി ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാല് വരെയാണ് മഅദനിക്ക് പ്രത്യേക എന്‍ഐഎ കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. 

ഒരാഴ്ച കൂടി കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണം എന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഉമ്മയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന രേഖകളും ഹര്‍ജിക്കൊപ്പം ഹാജരാക്കുന്നുണ്ട്. പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച പാടില്ല എന്ന നിബന്ധന ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.

ഒക്ടോബര്‍ മുപ്പതിനാണ് മഅദനി, കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഉമ്മയെ കാണുന്നതിനായി എത്തിയത്. ഉമ്മയെ സന്ദര്‍ശിക്കാന്‍ രണ്ട് ദിവസത്തെ അനുമതിയാണ് തേടിയത് എങ്കിലും എട്ട് ദിവസമാണ് കോടതി അനുവദിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER