

തൃശ്ശൂര്‍: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ചതോടെ അടുത്ത അധ്യക്ഷന്‍ ആരെന്ന ചർച്ചകളും സജീവമാണ്. യുവരക്തം വേണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിഡന്റ് പദവിയിലേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍കുമാര്‍ ഷിന്‍ഡെ, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ പേരുകളും ഉയരുന്നുണ്ട്.
ഇതിനിടെ കേരളത്തിലെ ഒരു യുവ കോൺഗ്രസ് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കോൺഗ്രസ് പ്രവർത്തകരെ ഞെട്ടിച്ചു. എഐസിസി ജനറൽ സെക്രട്ടറിയും കേരള മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി എഐസിസി പ്രസിഡന്റാകുമെന്നാണ് തൃശ്ശൂരിലെ യുവ കോണ്‍ഗ്രസ് നേതാവായ ജോണ്‍ ഡാനിയേൽ പോസ്റ്റിട്ടത്.
ഇതിന് പിന്നാലെ പോസ്റ്റിനെ വിമർശിച്ച് നിരവധി കമന്റുകളാണ് എത്തിയത്. ഉമ്മന്‍ചാണ്ടി സാര്‍ ഒഴിയുന്ന ജനറല്‍ സെക്രട്ടറി പോസ്റ്റില്‍ ജോണ്‍ ഡാനിയേലും വരട്ടെയെന്നായിരുന്നു തൃശൂരിലെ ഐ ഗ്രൂപ്പ് നേതാവിന്റെ പരിഹാസം. ആന്ധ്രക്കും ഡല്‍ഹിക്കും ഇല്ല ഇനി, ഉമ്മന്‍ചാണ്ടിയെ മലയാള മക്കള്‍ വിട്ടുതരില്ല, യെസ് യെസ് യുവരക്തം, അതിലും ഭേദം കോണ്‍ഗ്രസിനെ പിരിച്ചുവിടുകയാണ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
സാംസ്‌കാരിക നായകര്‍ക്ക് നട്ടെല്ലിന് പകരം വാഴത്തണ്ടാണ് നല്ലതെന്ന് പറഞ്ഞ് സാഹിത്യ അക്കാദമിയിലേക്ക് മാര്‍ച്ച് നടത്തിയ നേതാവാണ് ജോണ്‍ ഡാനിയേല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates