ഉരുള്‍പൊട്ടല്‍ ഭയന്ന് നാട്ടിലെത്തി; അന്‍പതുകാരി ദുരിതാശ്വാസ ക്യാമ്പില്‍ തലയടിച്ചു വീണ് മരിച്ചു 

ഉരുള്‍പൊട്ടല്‍ ഭയന്ന് നാട്ടിലെത്തി; അന്‍പതുകാരി ദുരിതാശ്വാസ ക്യാമ്പില്‍ തലയടിച്ചു വീണ് മരിച്ചു 

ക്യാമ്പില്‍ നിന്ന് സമീപത്തെ വീട്ടിലേക്ക് കുളിക്കാന്‍ പോയ റോസിലി രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു
Published on

ആലുവ: ഉരുള്‍പൊട്ടല്‍ ഭയന്ന് ഇടുക്കിയില്‍ നിന്ന് കുത്തിയതോട്ടെ സ്വന്തം വീട്ടിലെത്തിയ അന്‍പതുകാരി ദുരിതാശ്വാസ ക്യാമ്പില്‍ തലയടിച്ചു വീണു മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി ജെയ്‌സിന്റെ ഭാര്യ റോസിലിയാണ് മരിച്ചത്. 

പ്രകൃതിക്ഷോഭം ആരംഭിച്ചപ്പോള്‍ തന്നെ ജയ്‌സും റോസിലിയും കുത്തിയതോട്ടേക്ക് എത്തിയിരുന്നു. ഇവിടെയും വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇവര്‍ മാറി. മുന്‍പ് ആറുപേര്‍ അപകടത്തില്‍ മരിച്ച കുത്തിയതോട്ടെ ക്യാമ്പിലായിരുന്നു ഇവര്‍. ക്യാമ്പില്‍ വെള്ളം ഉയര്‍ന്നതോടെ എളന്തിക്കര കീഴൂര്‍പാടത്തുള്ള സ്‌കൂളിലേക്ക് മാറുകയായിരുന്നു.

തിങ്കളാഴ്ച ക്യാമ്പില്‍ നിന്ന് സമീപത്തെ വീട്ടിലേക്ക് കുളിക്കാന്‍ പോയ റോസിലി രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് സാരമായ പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മാര്‍ഗമധ്യേ മരിച്ചു. വണ്ടിപ്പെരിയാറില്‍ വെള്ളം ഇറങ്ങിയിട്ടില്ലാത്തതിനാല്‍ മൃതദേഹം കുത്തിയതോട് പള്ളിയില്‍ സംസ്‌കരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com