ഉറവിടം കണ്ടെത്താത്ത 41 കോവിഡ് കേസുകള്‍, 23 ഇടത്ത് അന്വേഷണം; 18 എണ്ണം അജ്ഞാതം

ഉറവിടം കണ്ടെത്താത്ത 41 കോവിഡ് കേസുകള്‍, 23 ഇടത്ത് അന്വേഷണം; 18 എണ്ണം അജ്ഞാതം

അന്വേഷണം പുരോഗമിക്കുന്ന 23 കേസുകളില്‍ 13 എണ്ണവും മലപ്പുറത്താണ്
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് കേസുകളില്‍ ഉറവിടം കണ്ടെത്താത്ത രോഗികള്‍ രണ്ട് ശതമാനം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ജൂണ്‍ 30 വരെയുണ്ടായ 4442 കേസുകളില്‍ 166 കേസുകളുടെ ഉറവിടമാണ് ആരംഭത്തില്‍ അറിയാന്‍ സാധിക്കാതെ പോയത്. അവയില്‍ 125 കേസുകളുടെയും ഉറവിടം പിന്നീട് കണ്ടെത്തുകയുണ്ടായി. അവശേഷിക്കുന്ന 41 കേസുകളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഉറവിടമറിയാത്ത 41 എണ്ണത്തില്‍ 23 കേസുകളുടെ അന്വേഷണമാണ് നടക്കുന്നത്. 18 കേസുകളുടെ ഉറവിടം ഇപ്പോള്‍ അജ്ഞാതമാണ്. തിരുവനന്തപുരം, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, ഇടുക്കി ജില്ലകളില്‍ രണ്ടും തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒന്നും വീതമാണ് ഉറവിടം അഞ്ജാതമായ കേസുകളുള്ളത്. അന്വേഷണം പുരോഗമിക്കുന്ന 23 കേസുകളില്‍ 13 എണ്ണവും മലപ്പുറത്താണ്. മൂന്നെണ്ണം ഇടുക്കി ജില്ലയിലും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com