ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത സംഭവം; രണ്ടുപേര്‍ പിടിയില്‍

ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത സംഭവം; രണ്ടുപേര്‍ പിടിയില്‍

തൃശൂരില്‍ ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍  തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍
Published on

തൃശൂര്‍: തൃശൂരില്‍ ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍  തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. ആലുവയില്‍ നിന്നാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭംവം നടന്നത്. ഊബര്‍ ടാക്‌സി ഡ്രൈവര്‍ രാജേഷിനെ രണ്ടംഗം സംഘം ആക്രമിച്ച്. ട്രിപ്പ് ബുക്ക് ചെയ്തതിന് ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ തലക്കടിച്ചു വീഴ്ത്തി കാറുമായി കടന്നുകളയുകയായിരുന്നു.

പുലര്‍ച്ചെ പുതുക്കാട്ടേക്ക് ഓട്ടം വിളിച്ചവരാണ് ആക്രമിച്ചത്. കാര്‍ പിന്തുടര്‍ന്ന പൊലീസ് കാലടിയില്‍ വച്ച് വാഹനം കണ്ടെത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് ഇവര്‍ ബുക്ക് ചെയ്തത്. ലൊക്കേഷനിലെത്തിയപ്പോള്‍ കുറച്ചുകൂടി മുന്നോട്ടുപോകാനുണ്ടെന്ന് പറഞ്ഞു.

ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ മുഖത്ത് സ്്രേപ അടിച്ച ശേഷം ഇടിക്കട്ട കൊണ്ട് തലക്കടിക്കുകയായിരുന്നു. വണ്ടിയെടുക്കാന്‍ നോക്കിയപ്പോള്‍ ചാവി ഊരിയെടുത്തു. ചാവി ചോദിച്ചപ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി വണ്ടി കൊണ്ടുപോകുകയായിരുന്നുവെന്ന് െ്രെഡവര്‍ പറഞ്ഞു. രണ്ടുപേരാണ് ആക്രമിച്ചതെന്നും കഞ്ചാവ് വലിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടായിരുന്നുവെന്നും െ്രെഡവര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com