

കൊച്ചി: ഒരു ജനതയും അവര്‍ അധിവസിക്കുന്ന പ്രദേശവും എങ്ങനെ ഒരു ജന നേതാവിന് അന്യമാകുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം സ.എം എം ലോറന്‍സെന്ന് എഴുത്തുകാരനും കവിയുമായ എസ് രമേശന്‍. എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ സംഘടനയാണ് കേരളത്തിലെ കാമ്പസുകളില്‍ നിന്നു ബുദ്ധി വിരുദ്ധ പ്രസ്ഥാനങ്ങളെ ഓടിച്ചു വിട്ടത്. അതിനു പിന്നിലെ ബുദ്ധിയും ശക്തിയും ത്യാഗവും കരുത്തും ലോറന്‍സായിരുനെന്നും എസ് രമേശന്‍ പറഞ്ഞു.
സ്‌നേഹവും സംഘടനാപാടവവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്ര നിര്‍മ്മിതിയില്‍ അദ്ദേഹം വഹിച്ച പങ്കും ബോധപൂര്‍വ്വം ആരൊക്കയോ തമസ്‌ക്കരിച്ചു.ബന്ധുക്കള്‍ചെയ്തതു പലതും സഖാവിന്റെ അക്കൗണ്ടിലാക്കപ്പെട്ടു ഒരു സിനിമയില്‍ വില്ലന്‍ കഥാപാത്രമായിപ്പോലും ചിത്രീകരിക്കപ്പെട്ടു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു ജനതയും അവര്‍ അധിവസിക്കുന്ന പ്രദേശവും എങ്ങനെ ഒരു ജന നേതാവിന് അന്യമാകുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം സ.എം എം ലോറന്‍സ്:
ഞാന്‍ സഖാവിനെ പരിചയപ്പെടുമ്പോള്‍ എന്റെപ്രായം 20. ഒരു ചക്രവര്‍ത്തിയെപ്പോലെ അദ്ദേഹം സമാരാധ്യനും ശക്തനുമായിരുന്നു അന്ന്. സഖാക്കള്‍ ഇ എം എസ് എ കെ ജി ചാത്തുണ്ണി മാസ്റ്റര്‍ തുടങ്ങിയവര്‍ കഴിഞ്ഞാല്‍ ഞങ്ങളുടെ നേതാവ് സ .ലോറന്‍സായിരുന്നു. അദ്ദേഹം ഒരു വടവൃക്ഷം പോലെ എറണാകുളം ബോട്ടു ജട്ടിയിലുംപരിസരത്തും വിടര്‍ന്നു പന്തലിച്ച് ... കഠിനയാതന അനുഭവിച്ചുവളര്‍ന്ന ഒരാളുടെ കരുത്ത് എപ്പോഴും ആ രൂപത്തില്‍ പ്രകടമായിരുന്നു.
അദ്ദേഹം പാര്‍ട്ടി ഓഫീസിലേക്കവരുമ്പോള്‍ ആരാരൊക്കെയായിരുന്നു അവിടെ അദ്ദേഹത്തെ കാത്തിരുന്നത്? അക്കാലത്തെ കൊച്ചിയിലെ ഉന്നത നേതാക്കള്‍: കേരളത്തിലെ വിദ്യാത്ഥി പ്രസ്ഥാനത്തിന് പു'തിയ ഊര്‍ജ്ജം പകര്‍ന്നു നല്കാന്‍ അദ്ദേഹം എന്തെല്ലാം ചെയ്തു? എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ സംഘടനയാണ് കേരളത്തിലെ കാമ്പസുകളില്‍ നിന്നു ബുദ്ധി വിരുദ്ധ പ്രസ്ഥാനങ്ങളെ ഓടിച്ചു വിട്ടത്
.അതിനു പിന്നിലെ ബുദ്ധിയും ശക്തിയും ത്യാഗവും കരുത്തും സ.ലോറന്‍സായിരുന്നു' വിശന്നു പൊരിഞ്ഞ് വിദ്യാത്ഥി പ്രവര്‍ത്തനം നടത്തന്നവര്‍ക്ക് ഒരു തുക ദിവസം നല്കി ത്തുടങ്ങിയത് സലോറന്‍സിന്റെ കാലത്തായിരുന്നു , ദിവസം 5 രൂപ. ഇന്നത്തെകേരള ധനകാര്യ മന്ത്രി തന്നെ അതിന്റെ ഗുണഭോക്താക്കളിലൊരാളായിരുന്നു. വിദ്യാത്ഥികളെ രാഷട്രീയംപഠിപ്പിക്കുവാന്‍ അദ്ദേഹം ക്ഷണിച്ചു കൊണ്ടുവന്നവര്‍ സ.പി.ഗോവിന്ദപ്പിള്ള കെ.എന്‍.രവീന്ദ്രനാഥ്.പാട്യം ഗോപാലന്‍ ' എന്നിവരെപ്പോലുള്ളവരെ ആയിരുന്നു.പി ജെ ആന്റണിയും വൈലോപ്പിള്ളിയ എംഎന്‍ വിജയനുമെല്ലാം അദ്ദേഹത്തിന്റെ മിത്രങ്ങള്‍' സഹോദരനായിരുന്ന യശശ്ശരീരനായ എബ്രഹാം മാടമാക്കലിലൂടെ നേടിയെടുത്ത കോണ്‍ഗ്രസ് സോഷ്യലിസ്റ്റു ബന്ധങ്ങള്‍ അദ്ദേഹമെന്നും വിദ്യാത്ഥികള്‍ക്കു മുന്നില്‍ അനാവരണം ചെയ്യുമായിരുന്നു.
പക്ഷെജില്ലാ സെക്രട്ടറിയില്‍ നിന്നും കേന്ദ്രക്കമ്മറ്റി അംഗം വരെ ആയി അദ്ദേഹം മാറിയപ്പോള്‍സ ലോറന്‍സിനെക്കുറിച്ച് വളരെ തെറ്റായ വാര്‍ത്തകള്‍ വന്നു തുടങ്ങി സഖാവിന്റെ ത്യാഗവും
സ്‌നേഹവും സംഘടനാപാടവവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്ര നിര്‍മ്മിതിയില്‍ അദ്ദേഹം വഹിച്ച പങ്കം ബോധപൂര്‍വ്വം ആരൊക്കയോ തമസ്‌ക്കരിച്ചു.ബന്ധുക്കള്‍ചെയ്തതു പലതും സഖാവിന്റെ അക്കൗണ്ടിലാക്കപ്പെട്ടു ഒരു സിനിമയില്‍ വില്ലന്‍ കഥാപാത്രമായിപ്പോലും ചിത്രീകരിക്കപ്പെട്ടു.
കേന്ദ്രക്കമ്മറ്റിയില്‍ നിന്നും ഏരിയാക്കമ്മറ്റിയിലേക്കു തരംതാഴ്ത്തപ്പെട്ടപ്പോഴും പാര്‍ട്ടി ഏല്പിക്കുന്നതാണ് സ്ഥാനമാനങ്ങളും ചുമതലകളും അതില്‍ വ്യക്തിക്കെന്തുകാര്യം'?എന്ന പാഠം ജീവിതം കൊണ്ട് അദ്ദേഹം പഠിപ്പിച്ചു'
പലരും പ്രവര്‍ത്തനം നിര്‍ത്തി വിശ്രമത്തിലേക്കം വിലാപത്തിലേക്കം മരണത്തിലേക്കം ആത്മഹത്യയിലേക്കുമെല്ലാം ചേക്കേറിയപ്പോള്‍ കമ്മ്യൂണിസ്റ്റുകാരും ജനാധിപത്യവിശ്വാസികളും '' കൂടുന്നിടത്തെല്ലാം വാര്‍ദ്ധക്യവും രോഗം പരിഗണിക്കാതെ, എന്നും ഓടി വരുന്ന / ഒരു കല്‍ പ്രതിമ പോലെ ലോറന്‍സ്
സ.ലോറന്‍സ് ചരിത്രത്തിന്റെ നന്മയാണ്
അദ്ദേഹത്തിന് ആയിരം അഭിവാദനങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates