എകെജി സെന്റര്‍ അടിച്ചുതകര്‍ക്കുമെന്ന് പ്രസംഗം: എ എന്‍ രാധാകൃഷ്ണനെതിരെ കേസ് 

എകെജി സെന്റര്‍ അടിച്ചുതകര്‍ക്കുമെന്ന പ്രസംഗത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെതിരെ കേസ്
എകെജി സെന്റര്‍ അടിച്ചുതകര്‍ക്കുമെന്ന് പ്രസംഗം: എ എന്‍ രാധാകൃഷ്ണനെതിരെ കേസ് 
Updated on
1 min read

തിരുവനന്തപുരം:  എകെജി സെന്റര്‍ അടിച്ചുതകര്‍ക്കുമെന്ന പ്രസംഗത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെതിരെ കേസ്. പോത്തന്‍കോട് പൊലീസാണ് കേസെടുത്തത്. 

തിരുവനന്തപുരം പോത്തന്‍കോട് ഒരു പൊതുയോഗത്തിലാണ് എ എന്‍ രാധാകൃഷ്ണന്റെ പ്രകോപനപരമായ പ്രസംഗം.ശബരിമലയിലെ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എ കെജി സെന്റര്‍ അടക്കം പിണറായി വിജയന്റെ സര്‍വതും അയ്യപ്പ ഭക്തര്‍ അടിച്ചു തരിപ്പണമാക്കുമെന്നായിരുന്നു വിവാദപ്രസംഗത്തിലെ പരാമര്‍ശം. 

യതീഷ് ചന്ദ്രയെക്കൊണ്ട് ബിജെപി സല്യൂട്ട് അടിപ്പിക്കുമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഗുണ്ടകളായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com