എകെജിക്കെതിരായ പരാമര്‍ശം: കോണ്‍ഗ്രസ് നേതാക്കളെ മോശക്കാരാക്കിയതിനുള്ള മറുപടിയിലെന്ന് ബല്‍റാം

സാമൂഹ്യ മാധ്യമത്തില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളെ മോശമായി ചിത്രീകരിച്ചപ്പോള്‍ നടത്തിയ മറുപടിയായിരുന്നു പരാമര്‍ശമെന്ന് ബല്‍റാം 
എകെജിക്കെതിരായ പരാമര്‍ശം: കോണ്‍ഗ്രസ് നേതാക്കളെ മോശക്കാരാക്കിയതിനുള്ള മറുപടിയിലെന്ന് ബല്‍റാം
Updated on
1 min read

തിരുവനന്തപുരം: എകെജിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധവും വിയോജിപ്പുകളും തുടരുന്നതിനിടെ വിടി ബല്‍റാമിന്റെ ആദ്യപ്രതികരണം പുറത്ത്. കോണ്‍ഗ്രസ് നേതാക്കളെ മോശക്കാരാക്കിയതിന് നല്‍കിയ മറുപടി കമന്റിലാണ് വിവാദ പരാമര്‍ശം ഉണ്ടായതെന്ന് ബല്‍റാം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പറഞ്ഞു. ഇക്കാര്യം ചെന്നിത്തല തന്നെയാണ് വ്യക്തമാക്കിയത്.

ബല്‍റാമിന്റ  വിവാദപ്രസ്താവനക്കെതിരായ ഹസന്‍, കെ മുരളീധരന്‍, വിഡി സതീശന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ രംഗത്തെത്തിയിരുന്നു. ബല്‍റാമിനെതിരെ ശക്തമായ നടപടി വേണമെന്നാവശ്യവുമായി ഐ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്.എ ഗ്രൂപ്പിലും പരാമര്‍ശത്തിനെതിരെ കടുത്ത എതിര്‍പ്പുകളുണ്ട്. എന്നാല്‍ ഗ്രൂപ്പുകളോട് അകലം പാലിക്കുന്ന ബല്‍റാമിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട.

അപകീര്‍ത്തികരമായി പോസ്റ്റിട്ടതിന് എംഎല്‍എ കൂടിയായ ബല്‍റാമിനെ പാര്‍ട്ടി താക്കീത് ചെയ്തിട്ടുണ്ട. കൂടുതല്‍ നടപടികള്‍ ഉണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com