എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു; 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പടരുന്നതായി റിപ്പോര്‍ട്ട്
എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു; 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
Updated on: 
1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പടരുന്നതായി റിപ്പോര്‍ട്ട്. മഴയുള്ള കാലാവസ്ഥയാണ് രോഗം പകരാന്‍ ഇടയാക്കിയിരിക്കുന്നത്. നിരീക്ഷണം ശക്തമാക്കിയതിനാല്‍ രോഗബാധിതരുടെ എണ്ണം കൂടുതലായി കണ്ടെത്തുകയാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. 

ഈ മാസം 162 പേര്‍ക്ക് ഉള്‍പ്പെടെ ഇതുവരെ 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. രോഗബാധിതരായ 26 പേര്‍ മരണത്തിന് കീഴടങ്ങി. 

ജലദോഷപ്പനി വന്നാല്‍ കൃത്യമായ ചകിത്സയും വിശ്രമവും ആവശ്യമാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ മെഡിക്കല്‍ കോളജുകളിലും ഉള്‍പ്പെടെ പ്രതിരോധ മരുന്ന് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com