'എന്നാല്‍ അതിനു കൂടി പിഴ ഈടാക്കൂ, യാത്രക്കാരില്‍ ആരോ പറഞ്ഞു, നാടക കമ്പനിയുടെ ബോര്‍ഡ് അളന്നതിനു പിന്നിലെ വസ്തുത

'എന്നാല്‍ അതിനു കൂടി പിഴ ഈടാക്കൂ, യാത്രക്കാരില്‍ ആരോ പറഞ്ഞു, നാടക കമ്പനിയുടെ ബോര്‍ഡ് അളന്നതിനു പിന്നിലെ വസ്തുത
'എന്നാല്‍ അതിനു കൂടി പിഴ ഈടാക്കൂ, യാത്രക്കാരില്‍ ആരോ പറഞ്ഞു, നാടക കമ്പനിയുടെ ബോര്‍ഡ് അളന്നതിനു പിന്നിലെ വസ്തുത
Updated on
2 min read

തൃശൂര്‍: തൃപ്രയാര്‍ അശ്വതി നാടക കമ്പനിയുടെ വാഹനത്തിലെ ബോര്‍ഡ് അളന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചെക് റിപ്പോര്‍ട്ട് നല്‍കിയതില്‍ സംഭവിച്ചത് എന്തെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍ ശ്രീലേഖയുടെ വിശദീകരണം. 

യൂണിഫോം ധരിക്കാത്തതിന് ഡ്രൈവര്‍ക്ക് 500 രൂപ പിഴയാണ് ഇട്ടതെന്ന് ആര്‍ ശ്രീലേഖ പറയുന്നു. ഇതിനിടെ ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതിന്റെ ഫീ അടച്ചിട്ടുണ്ടോയെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്വേഷിച്ചു. ഈ സമയത്ത് എന്നാല്‍ അതിനു കൂടി പിഴ ഈടാക്കൂ എന്ന് യാത്രക്കാരില്‍ ഒരാള്‍ പറയുകയായിരുന്നു. തുടര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ ഷീബ ബോര്‍ഡ് അളന്ന് ചെക് റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരത്തില്‍ ഈഗോയുടെ പുറത്തല്ല ഉദ്യോഗസ്ഥര്‍ ചുമതലകള്‍ നിര്‍വഹിക്കേണ്ടതെന്ന് ആര്‍ ശ്രീലേഖ പറഞ്ഞു. ചെക് റിപ്പോര്‍ട്ട് റദ്ദാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയതായും അവര്‍ അറിയിച്ചു. 

ആര്‍ ശ്രീലേഖയുടെ വിശദീകരണം 

ഈ മാസം അഞ്ചാം തീയതി തൃപ്രയാര്‍ AMVI ഷീബ 'അശ്വതി' നാടക കമ്പനിയുടെ വാഹനം പരിശോധിക്കുകയും അതില്‍ അനധികൃതമായി പരസ്യ ബോര്‍ഡ് വെച്ചു എന്നതില്‍ 24000 രൂപ പിഴ ഈടാക്കി എന്ന വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു കണ്ടിരുന്നു.

ഇതില്‍ ആറാം തീയതി തന്നെ തിരുത്തുകള്‍ മാധ്യമങ്ങളിലൂടെ നല്‍കിയിരുന്നു. ഒരു കോണ്‍ട്രാക്ട് വാഹനം ഓടിച്ചിരുന്ന െ്രെഡവര്‍ യൂണിഫോം ധരിച്ചിരുന്നില്ല എന്ന കുറ്റത്തിന് 500 രൂപ പിഴ മാത്രമാണ് AMVI ഈടാക്കിയത്. രസീത് നല്‍കിയ ശേഷം വാഹനത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ പരസ്യമാണെങ്കില്‍ അനുവാദം വാങ്ങണം എന്ന് AMVI പറഞ്ഞതായാണ് അന്വേഷണത്തില്‍ അറിഞ്ഞത്.
'എന്നാല്‍ അതിനു കൂടി പിഴ ഈടാക്കൂ,' എന്ന് യാത്രക്കാരില്‍ ആരോ ഒരാള്‍ പറഞ്ഞതാണത്രേ AMVI യെ പ്രകോപിപ്പിച്ചതെന്നും പരസ്യ ബോര്‍ഡിന്റെ അളവനുസരിച്ചു മാത്രമേ പിഴ ഈടാക്കാനാകൂ എന്നതിനാല്‍ അതിന്റെ അളവ് രേഖപ്പെടുത്തി 24000 സ്‌ക്വയര്‍ സെന്റിമീറ്ററിന്റെ പിഴ എന്ന് രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് തയ്യാറാക്കി നല്കുകയാണുണ്ടായതെന്നു തൃശൂര്‍ RTO നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്. ഈ വിവരം അറിഞ്ഞയുടന്‍ തന്നെ ഞാന്‍ തൃശൂര്‍ RTO യോട് പിഴ ഒന്നും ഈടാക്കണ്ട എന്നും AMVI തയ്യാറാക്കിയ ചെക്ക് റിപ്പോര്‍ട്ട് ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു. ഈ കാര്യവും വേണ്ടപ്പെട്ടവരെ എല്ലാം അറിയിച്ചിരുന്നതുമാണ്. അശ്വതി നാടകകമ്പനിക്കും വാഹന ഉടമസ്ഥര്‍ക്കും അറിയാം പിഴ റദ്ദാക്കിയ കാര്യം. ഈ വിവരങ്ങള്‍ എല്ലാ മാധ്യമങ്ങളുമായും പങ്കു വെച്ചിരുന്നു.

എന്നാല്‍ കാര്യങ്ങള്‍ വേണ്ടത്ര രീതിയില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാത്തതിനാല്‍ (എല്ലാവര്ക്കും വേണ്ടത് വിവാദമാണല്ലോ, ശരിയായ വാര്‍ത്തകള്‍ അല്ലല്ലോ?) ഇപ്പോഴും, അതായത് 5 ദിവസത്തിന് ശേഷവും പ്രതിഷേധങ്ങള്‍ നടക്കുന്നു. നാടക കമ്പനികള്‍, സാംസ്‌കാരിക സംഘടനകള്‍, പൊതുജനങ്ങള്‍ ഒക്കെ ഇപ്പോഴും ഉറക്കെ പറയുന്നു അന്യായമായി 24000 രൂപ AMVI അശ്വതി നാടകത്തില്‍ നിന്നും ഈടാക്കി എന്ന്! പ്രതിഷേധിക്കാന്‍ എന്തെങ്കിലും കാരണം വേണമെന്നതു കൊണ്ടാണോ എന്നറിയില്ല. ഇപ്പോള്‍ ആവശ്യം ആ AMVI യെ ഉടന്‍ സ്ഥലം മാറ്റുക, മേലില്‍ നാടക വാഹനങ്ങളെ പരിശോധിക്കാതെയിരിക്കുക എന്നൊക്കെയാണെന്നു പറഞ്ഞു കേട്ടു.

അന്യായമായ പരിശോധനകളും ആവശ്യമില്ലാത്ത ചെക്ക് റിപ്പോര്‍ട്ടുകളും ഒഴിവാക്കാനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെറും 'ഈഗോ' യുടെ പുറത്തല്ല ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യേണ്ടത്. കൂടാതെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ മെമ്മോ നല്‍കി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റ് ചെയ്തു എന്ന് ബോധ്യമായാല്‍ ആവശ്യമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും മടിയില്ല.

പക്ഷെ ഇനിയും തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിച്ചു വകുപ്പിലെ ഉദ്യോഗസ്ഥരെ നിയമപരമായ രീതില്‍ ജോലി ചെയ്യാന്‍ അനുവദിച്ചുകൂടെ? പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചു കൂടെ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com